കേരളം

kerala

ETV Bharat / crime

കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍ - പത്തനംതിട്ട വാര്‍ത്തകള്‍

ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയിലേക്കുള്ള യാത്രക്കിടെയാണ് യുവതി ലൈംഗിക അതിക്രമത്തിനിരയായത്.

pta arrest  ചങ്ങനാശ്ശേരി  യുവതിക്ക് നേരെ ലൈംഗിക അതിക്രമം  കെഎസ്‌ആര്‍ടിസി ബസില്‍ ലൈംഗിക അതിക്രമം  sexual harrasement case  Pathanamthitta news updates  പത്തനംതിട്ട വാര്‍ത്തകള്‍  kerala news updates
അറസ്റ്റിലായ ചങ്ങനാശ്ശേരി സ്വദേശി രാജു (55)

By

Published : Sep 30, 2022, 7:04 PM IST

പത്തനംതിട്ട:തിരുവല്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് യാത്രികയ്‌ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി രാജുവാണ് (55) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം.

ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയിലേക്കുള്ള യാത്രക്കിടെയാണ് യുവതി ലൈംഗിക അതിക്രമത്തിനിരയായത്. യുവതി ഇരുന്ന സീറ്റിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് യുവതിയോട് ഇയാള്‍ അതിക്രമം കാണിച്ചത്. സംഭവത്തെ തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ ബസിലുള്ള മറ്റ് യാത്രക്കാര്‍ ഇയാളെ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

also read:പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം : പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ABOUT THE AUTHOR

...view details