കോട്ടയം :ഓട്ടോ റിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് വഴിയിൽ ഉപേക്ഷിക്കപ്പെട്ടയാൾ മരിച്ചു. കോട്ടയം ഏറ്റുമാനൂരിൽ ബുധനാഴ്‌ച രാത്രി ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഓട്ടോ ഡ്രൈവർ ബിനുവാണ് മരിച്ചത്.
ബിനുവും ബന്ധുവായ രാജേഷുമാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നു. അപകടത്തിനു പിന്നാലെ പരിക്കേറ്റ ബിനുവിനെ ബന്ധുവായ രാജേഷ് ആശുപത്രിയിൽ എത്തിക്കുമെന്ന് കരുതി രക്ഷാ പ്രവർത്തനം നടത്തിയ മറ്റുള്ളവർ മടങ്ങുകയായിരുന്നു. എന്നാൽ രാജേഷ് ബിനുവിനെ കടത്തിണ്ണയിൽ കിടത്തി ഓട്ടോയുമായി പോയി.
അപകടത്തിൽ പരിക്കേറ്റ് കടത്തിണ്ണയിൽ ഉപേക്ഷിക്കപ്പെട്ടയാൾ മരിച്ചു ALSO READ:മോൻസണിന്‍റെ പുരാവസ്തുക്കളുടെ സത്യമെന്ത്? നേരറിയാൻ പുരാവസ്തു വകുപ്പും
അപസ്‌മാര രോഗി കൂടിയായ ബിനുവിനെ രാവിലെ കടയുടമയും നാട്ടുകാരുമാണ് കണ്ടത്. തുടർന്ന് ഫയർ ഫോഴ്‌സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് ഇരുനൂറു മീറ്റർ അകലെയാണ് അപകടം നടന്നത്. അതേസമയം മദ്യപിച്ച ബിനു ദേഷ്യപ്പെട്ടതിനാലാണ് കടത്തിണ്ണയിൽ ഉപേക്ഷിച്ചതെന്ന് ബന്ധു രാജേഷ് പൊലിസിനോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.