പത്തനംതിട്ട:മലയാലപ്പുഴ മന്ത്രവാദ കേസിൽ പ്രതികൾക്ക് ജാമ്യം. മലയാലപ്പുഴയില്‍ കുട്ടികളെ ഉപയോഗിച്ച് ദുര്‍മന്ത്രവാദം നടത്തിയ കേസില്‍ പ്രതികളായ ശോഭന, ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ക്ക് പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മന്ത്രവാദ കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ പാടില്ല എന്നും ഏത് സമയവും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും കോടതി പ്രതികളോട് നിർദ്ദേശിച്ചു.
എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷയെ പൊലീസ് കോടതിയിൽ എതിർത്തില്ല. സംഭവത്തിൽ കൂടുതൽ പരാതികൾ കിട്ടുകയാണെങ്കിൽ വിശദമായി അന്വേഷിക്കുമെന്നാണ് പൊലീസ് വിശദീകരണം. നിലവിൽ ഒരു പരാതി മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.