മലപ്പുറം:പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി കതിരവൻ മാധവൻ, പൂക്കോട്ടൂർ സ്വദേശികളായ തൊട്ടിപ്പാറമ്മൽ കൃഷ്‌ണൻ(54), കോതടി മജീദ്(52) ചോലമുക്ക് കറുത്തേടത്ത് അഷറഫ് കെ പി(42) എന്നിവരാണ് അറസ്റ്റിലായത്. സെപ്‌റ്റംബര്‍ 10നാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.
പൂക്കോട്ടൂരില്‍ ബാലികയെ കൂട്ടബലാത്സംഗം ചെയ്തു: നാല് പേര്‍ അറസ്റ്റില്‍ - കൂട്ട ബലാത്സംഗം
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വാഹനത്തില്‍ കടത്തി കൊണ്ടുപോയാണ് കൂട്ട ബലാത്സംഗം ചെയത്‌ത്.
തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം മലപ്പുറത്ത് താമസിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയി പൂക്കോട്ടൂര്‍ അറവങ്കരയിലെ ലോഡ്‌ജില്‍ എത്തിച്ചാണ് ബലാത്സംഗം ചെയ്‌തത്. സംഭവത്തെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് കുടുംബം പൂക്കോട്ടൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്‌നങ്ങളില്ല. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് മലപ്പുറം ഡിവൈഎസ് പി അബ്ദുൽ ബഷീർ പറഞ്ഞു.