കേരളം

kerala

ETV Bharat / crime

ഭക്ഷണത്തില്‍ ഉപ്പ് കൂടി ; ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു - നിലേഷ് ഘാഗ്

രാവിലെ നല്‍കിയ ഭക്ഷണത്തില്‍ ഉപ്പ് കൂടിയതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ്

Maharashtra Thane murder case news  husband killed wife in thane today  Mumbai Latest Crime News  Thane Breakfast Murder case  maharashtra Breakfast Murder case  mumbai Breakfast Murder case  താനെ കൊലപാതകം  നിലേഷ് ഘാഗ്  ഭയന്ദർ ടൗൺഷിപ്പ്
ഭക്ഷണത്തില്‍ ഉപ്പ് കൂടി; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

By

Published : Apr 16, 2022, 4:54 PM IST

താനെ (മഹാരാഷ്‌ട്ര): പ്രഭാതഭക്ഷണത്തില്‍ ഉപ്പ് കൂടിയതിന് ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. 40 കാരി നിര്‍മലയാണ് മരിച്ചത്. ഭര്‍ത്താവ് നിലേഷ് ഘാഗിനെ (46) പൊലീസ് അറസ്‌റ്റ് ചെയ്‌തു.വെള്ളിയാഴ്‌ച രാവിലെ താനെ ജില്ലയിലെ ഭയന്ദർ ടൗൺഷിപ്പിലെ ഇവരുടെ വീട്ടിലാണ് സംഭവം.

രാവിലെ ഭക്ഷണം കഴിച്ചതിന് ശേഷം, ഉപ്പ് കൂടിയതിനെക്കുറിച്ച് പ്രതി ഭാര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വീട്ടിലെ മറ്റ് അംഗങ്ങള്‍ നോക്കി നില്‍ക്കെ ഇയാള്‍ നീളമുള്ള തുണി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അക്രമണത്തിന് പിന്നാലെ നിലേഷ് വീട്ടില്‍ നിന്നും ഇറങ്ങി ഓടി.

Also read: പ്രഭാത ഭക്ഷണം നല്‍കിയില്ല ; യുവതിയെ ഭര്‍തൃപിതാവ് വെടിവച്ചുകൊന്നു

ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) സെക്ഷൻ 302 (കൊലപാതകം) പ്രകാരമുള്ള കുറ്റമാണ് ഭയന്ദറിലെ നവഘർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രകോപനമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പൊലീസെത്തിയാണ് യുവതിയുടെ മൃതദേഹം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

ABOUT THE AUTHOR

...view details