പൽഘർ (മഹാരാഷ്‌ട്ര):പതിനഞ്ച് വയസുകാരിയുടെ മൃതദേഹം ബാഗില്‍ നിറച്ച നിലയില്‍. മഹാരാഷ്‌ട്ര പല്‍ഘർ ജില്ലയിലെ വസായ് ഹൈവേയുടെ സമീപത്ത് വെള്ളിയാഴ്‌ചയാണ് (26.08.2022) പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം ബാഗില്‍ നിറച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ഇതുവഴി പോയ വഴിയാത്രക്കാരൻ ബാഗ് ശ്രദ്ധിക്കുകയും പൊലീസിൽ അറിയിക്കുകയും ചെയ്‌തതിനെ തുടർന്ന് വലിവ് സ്‌റ്റേഷനില്‍ നിന്ന് ഒരു സംഘം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റതായുള്ള പാടുകളുണ്ട്. മൃതദേഹം പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടത്തിനായി വസായിലെ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. കൊല്ലപ്പെട്ട പെൺകുട്ടി മുംബൈയിലെ അന്ധേരി പ്രദേശത്താണ് താമസിക്കുന്നതെന്നും അന്ധേരി പൊലീസ് സ്‌റ്റേഷനിൽ തട്ടിക്കൊണ്ടുപോയതായി കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.