കേരളം

kerala

ETV Bharat / crime

യുവതിയെ മൂന്നംഗ സംഘം വീട്ടില്‍ കയറി കൂട്ടബലാത്സംഗത്തിനിരയാക്കി; സ്വകാര്യഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ക്രൂരത

മഹാരാഷ്‌ട്രയിലെ കുര്‍ളയില്‍ മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി 42കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, ക്രൂരകൃത്യത്തിന് ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ക്രൂരത

Maharashtra  Kurla  gangrape  42 year old lady  illegally enters into home  യുവതി  Three men gang  മൂന്നംഗ സംഘം  വീട്ടില്‍  കൂട്ടബലാത്സംഗത്തിനിരയാക്കി  സ്വകാര്യഭാഗങ്ങളില്‍  സിഗരറ്റ്  കുര്‍ള  മഹാരാഷ്‌ട്ര  മുംബൈ  പ്രതി  വീഡിയോ  സംഭവം
യുവതിയെ മൂന്നംഗ സംഘം വീട്ടില്‍ കയറി കൂട്ടബലാത്സംഗത്തിനിരയാക്കി

By

Published : Dec 4, 2022, 5:29 PM IST

മുംബൈ: മൂന്നുപേരടങ്ങിയ സംഘം യുവതിയെ വീട്ടില്‍ കയറി കൂട്ടബലാത്സംഗം ചെയ്‌തു. മുംബൈയിലെ കുര്‍ളയിലാണ് മൂന്ന് പേരടങ്ങിയ സംഘം 42 കാരിയായ യുവതിയെ വീട്ടില്‍ കയറി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വച്ച് ആക്രമിക്കുകയും ചെയ്‌തത്. ക്രൂരകൃത്യത്തിന് ശേഷം സംഘം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തു.

കഴിഞ്ഞ ബുധനാഴ്‌ച പുലര്‍ച്ചയോടെയാണ് സംഭവം നടക്കുന്നത്. യുവതി താമസിക്കുന്ന പ്രദേശത്ത് തന്നെ ജീവിക്കുന്ന പ്രതികള്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഒന്നിനുപിറകെ മറ്റൊരാളായി യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു.

ഇതിന് ശേഷം ഇവര്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതായും മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് നെഞ്ചിലും കൈകളിലും ആക്രമിച്ചതായും മുംബൈ പൊലീസ് അറിയിച്ചു. പ്രതികളില്‍ ഒരാള്‍ സംഭവം വീഡിയോയായി ചിത്രീകരിക്കുകയും പൊലീസിനെ സമീപിച്ചാല്‍ ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.

എന്നാല്‍ പീഡനത്തിനിരയായ യുവതി സംഭവം അയല്‍വാസികളോട് അറിയിക്കുകയും ഇവര്‍ ഒരു എന്‍ജിഒയുമായി ബന്ധപ്പെട്ട് പൊലീസിന് സമീപിക്കുകയുമായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 376 ഡി (കൂട്ടബലാത്സംഗം), 377 ( പ്രകൃതിവിരുദ്ധ പീഡനം), 324 (ആയുധമുപയോഗിച്ച് അപകടമാകും വിധം മുറിവേല്‍പ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തതായി കുര്‍ള പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികള്‍ നിലവില്‍ പിടിയിലായിട്ടില്ലെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details