കേരളം

kerala

ETV Bharat / crime

അഞ്ച് വയസുകാരിയെ ലിഫ്റ്റിൽവച്ച് പീഡിപ്പിച്ചു ; 19കാരൻ പിടിയിൽ - sexually assault against children

അഞ്ച്‌ വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മുഹമ്മദ് അക്തർ മത്തർ ഹുസൈൻ എന്ന യുവാവാണ് അറസ്‌റ്റിലായത്

Minor girl sexually assaulted by a 19 yr old man  Raigad  maharashtra  അഞ്ച് വയസുകാരിയെ ലിഫ്റ്റിൽവച്ച് പീഡിപ്പിച്ചു  19കാരൻ പിടിയിൽ  മുഹമ്മദ് അക്തർ മത്തർ ഹുസൈൻ  റായ്‌ഗഡ്  മഹാരാഷ്‌ട്ര  sexually assault against children  sexually assaulting 5 year old girl
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു

By

Published : Dec 10, 2022, 9:00 AM IST

റായ്‌ഗഡ്(മഹാരാഷ്‌ട്ര) :അഞ്ച്‌ വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 19കാരൻ അറസ്‌റ്റിൽ. മുഹമ്മദ് അക്തർ മത്തർ ഹുസൈൻ എന്ന യുവാവാണ് അറസ്‌റ്റിലായത്. മഹാരാഷ്‌ട്ര റായ്‌ഗഡിലെ തലോജയിലാണ് സംഭവം.

പെൺകുട്ടി താമസിക്കുന്ന ഫ്ലാറ്റിൽ ജോലിക്കെത്തിയതായിരുന്നു എസി മെക്കാനിക്കായ പ്രതി. കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഇയാൾ ലിഫ്റ്റിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് തലോജ എസ്ഐ ജെ സോനവാനെ പറഞ്ഞു.

വീട്ടിൽ തിരികെയെത്തിയ കുട്ടി ഛർദ്ദിക്കാൻ തുടങ്ങി. ഇതോടെ അമ്മ ചോദിച്ചപ്പോൾ കുട്ടി നടന്ന കാര്യങ്ങൾ പറയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളും അയൽവാസികളും ചേർന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുന്നതിന് മുൻപ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details