മഹബുബബാദ് (തെലങ്കാന):തെലങ്കാനയിലെ വെമുനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി (17) സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തി. 46 വയസുകാരനായ വെങ്കണ്ണയാണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇദ്ദേഹത്തിന്‍റെ ഭാര്യ 10 മാസം മുൻപ് ആത്മഹത്യ ചെയ്‌തിരുന്നു. പിന്നീട് മകളെ ഇയാൾ തനിച്ചായിരുന്നു നോക്കിയിരുന്നത്.
പെൺകുട്ടിയുടെ പ്രണയബന്ധത്തെയും സ്വത്തവകാശത്തെയും ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി ഒരു യുവാവുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പിതാവിനോട് പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത പിതാവ് വിവാഹത്തിന് വിസമ്മതിച്ചത് വഴക്കിൽ കലാശിച്ചു.