സേലം :2022-ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം 'ലവ് ടുഡേ' ശൈലിയില്‍ പ്രതിശ്രുത വധുവിന് മൊബൈല്‍ ഫോണ്‍ കൈമാറിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. തമിഴ്‌നാട് സേലത്താണ് സംഭവം. വാഴപ്പാടിക്കടുത്തുള്ള ബേളൂർ സ്വദേശി അരവിന്ദാണ് (23) പിടിയിലായത്.
സ്വകാര്യ ആംബുലന്‍സ് ഡ്രൈവറായ അരവിന്ദിന്‍റെ വിവാഹ നിശ്ചയം ഇതേ ടൗണിലുള്ള ഒരു യുവതിയുമായി അടുത്തിടെയാണ് നടന്നത്. ഇതിനുപിന്നാലെ ഇരുവരും ചേര്‍ന്ന് 'ലവ് ടുഡേ' സിനിമയിലേത് പോലെ മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ തീരുമാനിച്ചു. തങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളൊന്നും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഫോണ്‍ പരസ്‌പരം കൈമാറിയത്.