മലപ്പുറം: ചായയില്‍ മധുരം കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മലപ്പുറം താനൂര്‍ വാഴക്കത്തെരുവില്‍ ഇന്ന് രാവിലെയാണ് സംഭവം. ടിഎ റെസ്‌റ്റോറന്‍റ് ഉടമ തൊട്ടിയിലകത്ത് മനാഫിനാണ് കുത്തേറ്റത്. പ്രതിയെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു.
ചായയില്‍ മധുരം കുറഞ്ഞതിന് തർക്കം; ഹോട്ടലുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു - ഹോട്ടലുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു
മലപ്പുറം താനൂർ വാഴക്കതെരുവിലാണ് ചായയിൽ മധുരം കുറഞ്ഞെന്ന തർക്കത്തെ തുടർന്ന് ഹോട്ടലുടമയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
ഹോട്ടല്‍ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു
രാവിലെ ചായ കുടിക്കാനെത്തിയ പ്രദേശവാസിയായ സുബൈര്‍ ചായയില്‍ മധുരം കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലിൽ ബഹളം വച്ചിരുന്നു. ഹോട്ടലില്‍ നിന്നു പോയ ഇയാള്‍ പിന്നീട് കത്തിയുമായെത്തി മനാഫിനെ കുത്തുകയായിരുന്നു.
മനാഫിന്‍റെ വയറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബൈറിനെ താനൂര്‍ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഉച്ചക്ക് ഒരു മണി വരെ താനൂരില്‍ വ്യാപാരികൾ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
Last Updated : Jan 3, 2023, 8:15 PM IST