കുംഭകോണം : തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തിരുവണ്ണാമല പൊന്നൂർ സ്വദേശികളെ വധുവിന്‍റെ സഹോദരനും സുഹൃത്തും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. പൊന്നൂർ സ്വദേശി മോഹനൻ(31) ഭാര്യ ശരണ്യ(22)എന്നിവരാണ് കൊല്ലപ്പെട്ടത്.
ക്ഷണിച്ചതുപ്രകാരം വിരുന്നിനെത്തി, ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ സഹോദരന്‍ ; വീണ്ടും നടുക്കുന്ന ദുരഭിമാനക്കൊല - തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല
പൊന്നൂർ സ്വദേശി മോഹനൻ(31) ഭാര്യ ശരണ്യ(22)എന്നിവരാണ് കൊല്ലപ്പെട്ടത്
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല
ഇരുവരും രണ്ട് ജാതിയിൽപ്പെട്ടവരാണ്. വിരുന്ന് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷമായിരുന്നു കൊലപാതകം. വിരുന്നിന് ശേഷം ചെന്നൈയിലേക്ക് മടങ്ങാനൊരുങ്ങിയ ദമ്പതികളെ സഹോദരൻ ശക്തിവേലും സുഹൃത്ത് രഞ്ജിത്തും ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ദമ്പതികള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പൊന്നൂർ സ്വദേശി മോഹനനും ശരണ്യയും കഴിഞ്ഞയാഴ്‌ച ചെന്നൈയിൽവച്ചാണ് വിവാഹിതരായത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
Last Updated : Jun 14, 2022, 12:45 PM IST