കേരളം

kerala

ETV Bharat / crime

ഭാര്യയെ ഹോട്ടലിലെത്തിക്കും, പണം വാങ്ങി പീഡനത്തിന് ഓത്താശ; ഭര്‍ത്താവ് അറസ്‌റ്റില്‍ - കോഴിക്കോട് ബലാത്സംഗം

പണം വാങ്ങിയ ശേഷം ഭര്‍ത്താവ് ഭാര്യയെ സ്വന്തം കാറില്‍ അടുത്തുള്ള ഹോട്ടലില്‍ എത്തിക്കും. തുടര്‍ന്ന് പണം കൈപ്പറ്റിയ ശേഷം പീഡനത്തിനവസരം ഒരുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോടാണ് സംഭവം.

കോഴിക്കോട് ഭര്‍ത്താവ് അറസ്‌റ്റില്‍  husband arrested for prostituing wife for cash  കോഴിക്കോട് ബലാത്സംഗം  വേളം പെരുവയൽ
ഭാര്യയെ ഹോട്ടലിലെത്തിക്കും, പണം വാങ്ങി പീഡനത്തിന് ഓത്താശ; കോഴിക്കോട് ഭര്‍ത്താവ് അറസ്‌റ്റില്‍

By

Published : Aug 27, 2022, 2:00 PM IST

കോഴിക്കോട്: മറ്റൊരാളില്‍ നിന്നും പണം വാങ്ങി ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്‌ത ഭര്‍ത്താവ് അറസ്‌റ്റിലായി. യുവതിയെ പീഡനത്തിനിരയാക്കിയ വേളം പെരുവയൽ സ്വദേശി അബ്ദുൾ ലത്തീഫിനെയും (35) പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോടാണ് സംഭവം.

തൊട്ടിൽപ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ ബലാത്സംഗത്തിന് ഇരയായി എന്ന യുവതിയുടെ പരാതിയിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്‌തത്. ഭര്‍ത്താവ് ഭാര്യയെ സ്വന്തം കാറില്‍ അടുത്തുള്ള ഹോട്ടലില്‍ എത്തിക്കും. തുടര്‍ന്ന് പണം കൈപ്പറ്റി പീഡനത്തിന് അവസരം ഒരുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഹോട്ടലില്‍ വച്ചുള്ള പീഡനത്തിന് പുറമേ ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് ഒരാളെ കൂട്ടിക്കൊണ്ട് വരുകയും, പണം കൈപ്പറ്റി ഭാര്യയെ ലൈംഗിക ബന്ധത്തിന് ഭർത്താവ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.

യുവതിയെ കാണാതായതിനെ തുടര്‍ന്നാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പീഡനവിവരം പുറത്തായത്. മരിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇറങ്ങിത്തിരിച്ചതാണെന്നും പിന്നീട് മക്കളെ ഓർത്ത് മനംമാറ്റം ഉണ്ടായതോടെ ബന്ധുവീട്ടിൽ പോയി തിരികെ വരുകയായിരുന്നുവെന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ മൊഴി.

പേരാമ്പ്ര സിഐ എം.സജീവ് കുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. അബ്‌ദുൾ ലത്തീഫിന്‍റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details