കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്‌ടർ എസ് സാംബശിവറാവുവിന്‍റെ കാർ അടിച്ച് തകർത്തു. ആക്രമണം നടത്തിയ എടക്കാട് സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും നേരത്തെ ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും കലക്‌ടർ അറിയിച്ചു. ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടോ എന്നും സംശയിക്കുന്നു.
കോഴിക്കോട് ജില്ലാ കലക്‌ടറുടെ കാർ അടിച്ചു തകർത്തു - കാർ ആക്രമണം
സംഭവത്തിൽ എടക്കാട് സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Kozhikode District Collector's car attacked
കലക്‌ടറേറ്റ് വളപ്പിൽ വച്ചാണ് കാർ കല്ലുകൊണ്ട് അടിച്ച് തകർത്തത്. ആക്രമണത്തിൽ കാറിന്‍റെ മുൻ ഭാഗത്തെ ചില്ല് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്. ഈ സമയത്ത് കലക്‌ടർ കാറിലുണ്ടായിരുന്നില്ല.
TAGGED:
കോഴിക്കോട്