കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി അറസ്‌റ്റിൽ. മൂന്നാം പ്രതി വടകര പുറമേരി സ്വദേശി കൂരോരൂത്ത് നജീഷാണ് പിടിയിലായത്. ഇയാളെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.
സിപിഎം ജില്ല കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി അറസ്‌റ്റിൽ - kozhikode latest news
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ആർഎസ്എസ് പ്രവർത്തകനായ നജീഷിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്.
![സിപിഎം ജില്ല കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി അറസ്‌റ്റിൽ കോഴിക്കോട് സിപിഎം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞ കേസ് കരിപ്പൂർ വിമാനത്താവളം kozhikode cpm district committee office kozhikode cpm accused arrested കരിപ്പൂർ ക്രൈംബ്രാഞ്ച് kozhikode latest news cpm kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16453833-thumbnail-3x2-clt-bomb.jpg)
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി അറസ്‌റ്റിൽ
ആർഎസ്എസ് പ്രവർത്തകനാണ് നജീഷ്. ആക്രമണത്തിന് ശേഷം ദുബായിലേക്ക് രക്ഷപെട്ട പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 2017 ജൂൺ ഒൻപതിന് കേസിനാസ്‌പദമായ സംഭവം നടന്നത്.
ജില്ല കമ്മിറ്റി ഓഫീസിന് മുന്നിലെ മരത്തിന്‍റെ കൊമ്പിൽ തട്ടി ബോംബ് ചിതറിയതിനാൽ വലിയ അപകടം ഒഴിവായിരുന്നു. കേസിലെ ഒന്നും, രണ്ടും പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.