കോഴിക്കോട്: കോർപറേഷൻ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെ ക്രൈംബ്രാഞ്ച് പിടികൂടി. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. കസ്‌റ്റഡിയിലെടുത്ത റിജിലിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് എത്തിക്കും.
കോര്‍പറേഷന്‍ അക്കൗണ്ടുകളില്‍ നിന്ന് 12 കോടിയിലേറെ തട്ടിയ സംഭവം; പ്രതി റിജില്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍
കോഴിക്കോട് കോര്‍പറേഷന്‍റെ എട്ട് അക്കൗണ്ടുകളിൽ നിന്ന് 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരനായ പ്രതി റിജില്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍
കോര്‍പറേഷന്‍ അക്കൗണ്ടകളില്‍ നിന്ന് 12 കോടിയിലേറെ രൂപ തട്ടിയ സംഭവം
അതേസമയം തട്ടിപ്പിലൂടെ നഷ്‌ടപ്പെട്ട തുക കോഴിക്കോട് നഗരസഭയ്ക്ക് പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. 10.7 കോടി രൂപയാണ് ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയത്. ഇന്ന് ചേർന്ന ബാങ്ക് ഡയറക്‌ടർ ബോർഡിന്‍റെ തീരുമാന പ്രകാരമാണ് പണം തിരിച്ചുനൽകിയത്. കോർപ്പറേഷന്‍റെ എട്ട് അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയായിരുന്നു റിജിൽ തട്ടിയെടുത്തത്. ഇതിൽ രണ്ടു കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയിരുന്നു.
Last Updated : Dec 14, 2022, 8:17 PM IST