കോഴിക്കോട്: വയോധിക വീട്ടിൽ മരിച്ച നിലയിൽ. താമരശേരി പരപ്പൻ പൊയിൽ മേപ്പുതിയോട്ടിൽ മൈഥിലിയെയാണ് (68) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.
താമരശേരിയില്‍ വയോധിക വീട്ടിനകത്ത് മരിച്ച നിലയില്‍ - കോഴിക്കോട്
കോഴിക്കോട് താമരശേരിയില്‍ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
![താമരശേരിയില്‍ വയോധിക വീട്ടിനകത്ത് മരിച്ച നിലയില്‍ Old woman found dead Kozhikkode Tamarassery Old woman found dead in home താമരശേരി വയോധിക വീട്ടിനകത്ത് മരിച്ച നിലയില്‍ വയോധിക കോഴിക്കോട് മൈഥിലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16700300-thumbnail-3x2-scdvbn.jpg)
താമരശേരിയില്‍ വയോധിക വീട്ടിനകത്ത് മരിച്ച നിലയില്‍
മൈഥിലിയുടെ മകൻ ഷാജി വയനാട്ടിൽ ജോലിക്ക് പോയതായിരുന്നു. മകൾ മിനിയെ കൊയിലാണ്ടിയിലേക്ക് വിവാഹം ചെയ്ത് അയച്ചതാണ്. അതുകൊണ്ടുതന്നെ നാലു ദിവസത്തിലധികമായി വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. താമരശേരി പൊലീസ് സ്ഥലത്തെത്തി.