കോഴിക്കോട്:യുവ എഴുത്തുകാരിയുടെ ലൈംഗികാതിക്രമ പരാതിയിൽ സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ജാമ്യമില്ല വകുപ്പുകളും ചേര്‍ത്താണ് സിവിക് ചന്ദ്രനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
യുവ എഴുത്തുകാരിയുടെ പരാതി, സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ കേസ് - സിവിക് ചന്ദ്രന്‍
ഏപ്രിലില്‍ യുവതിയുടെ പുസ്‌തക പ്രകാശനത്തിന് ഒത്തുകൂടിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
യുവ എഴുത്തുകാരിയുടെ പരാതി, സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ ലൈഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്‌ത് പൊലീസ്
ഏപ്രിലിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. യുവതിയുടെ പുസ്‌തക പ്രസാധനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടി. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദ്രന്‍ ബലമായി പിടിച്ച് ചുംബിച്ചുവെന്നാണ് പരാതി.
പുസ്‌തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിന് ശേഷം യുവതിയുടെ ഫോണിലെക്ക് വിളിച്ചും മെസേജകൾ അയച്ചും ഇയാള്‍ ശല്യം ചെയ്‌തിരുന്നതായും പരാതിയില്‍ പറയുന്നു.
Last Updated : Jul 17, 2022, 7:11 PM IST