കേരളം

kerala

ETV Bharat / crime

കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ് : സാക്ഷി വിസ്‌താരം പൂർത്തിയായി, രണ്ടുപേര്‍ കൂറുമാറി - കോടതി

കുറ്റപത്രത്തിലുണ്ടായിരുന്ന 104ൽ പരം സാക്ഷികളിൽ 30 സാക്ഷികളെയാണ് വിസ്‌തരിച്ചത്. പ്രതികളോട് കോടതി നേരിട്ട് ചോദ്യം ചോദിക്കുന്ന നടപടി അടുത്ത മാസം 21ന് നടക്കും

http://10.10.50.85:6060/reg-lowres/29-September-2022/1043028_29092022160628_2909f_1664447788_20.jpg
വിദേശ വനിതയുടെ കൊലപാതകം; സാക്ഷി വിസ്‌താരം പൂർത്തിയായി

By

Published : Sep 29, 2022, 6:20 PM IST

തിരുവനന്തപുരം : കോവളത്ത് കുറ്റിക്കാട്ടില്‍ വച്ച് വിദേശ വനിതയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിന്‍റെ സാക്ഷി വിസ്‌താരം പൂർത്തിയായി. 104ൽ പരം സാക്ഷികളാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. എന്നാല്‍ പ്രോസിക്യൂഷൻ 30 സാക്ഷികളെയാണ് വിസ്‌തരിച്ചത്.

28 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ, രണ്ടുപേർ കൂറുമാറി. തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ മുൻ അസി. കെമിക്കൽ എക്‌സാമിനർ അശോക് കുമാർ, സ്വതന്ത്ര സാക്ഷി എന്നിവരാണ് കൂറുമാറിയത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതിയിലാണ് കേസിന്‍റെ വിചാരണ.

പ്രതികളോട് നേരിട്ട് കോടതി ചോദ്യം ചോദിക്കുന്ന നടപടി അടുത്ത മാസം 21ന് നടക്കും. ഇതിന് ശേഷം കേസിൽ അന്തിമ വാദം നടക്കും. 2018 മാർച്ച് 14ന് കോവളത്ത് നിന്ന് യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലഹരി വസ്‌തു നൽകി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ.

കോവളത്തെത്തിയ യുവതിയെ ടൂറിസ്‌റ്റ് ഗൈഡുകളെന്ന വ്യാജേന പ്രതികൾ സമീപിച്ചു. തുടര്‍ന്ന് ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ യുവതിയെ കുറ്റിക്കാട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തുകയായിരുന്നു. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് യുവതിയുടെ ശരീരം കണ്ടൽ കാട്ടിലുണ്ടെന്ന് പ്രതികള്‍ വെളിപ്പെടുത്തുന്നത്.

ABOUT THE AUTHOR

...view details