കേരളം

kerala

ETV Bharat / crime

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച് മൊബൈൽ ഫോൺ കവർന്ന ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റിൽ - 21year old accused

സംഭവസ്ഥത്ത് നിന്നും ഓടി അടുത്തുള്ള ബാറിലെത്തിയ പ്രതി അവിടെ നിന്നും, തന്‍റെ ഭാര്യ ഗർഭിണിയാണെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും പറഞ്ഞ് അവിടെ ഉണ്ടായിരുന്ന യുവാക്കളുടെ സഹായത്തോടെ ബൈക്കിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെത്തി ഇറങ്ങി രക്ഷപ്പെടുകയായിരുന്നു

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ*  കോട്ടയം ഒളശ  21year old accused  police arrest
ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റിൽ

By

Published : Mar 18, 2022, 9:57 AM IST

കോട്ടയം:പാലാ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം ഒളശ വേലംകുളം വീട്ടിൽ രാഹുൽ രാജീവാണ് (21) സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. പാലാ എസ്എച്ച്ഒ കെ.പി തോംസണിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ചൊവ്വാഴ്‌ച വൈകിട്ട് വീട്ടമ്മ അറിയാതെ പിന്തുടർന്ന പ്രതി വീട്ടമ്മ കയറിയ അതേ ബസിൽ കയറി. ഇവർ ഇറങ്ങേണ്ട ബസ് സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിൽ ഇയാൾ ഇറങ്ങിയ ഇയാള്‍ അതേ ബസിനെ അവിടെ നിന്നും ഓട്ടേയില്‍ പിന്തുടരുകയായിരുന്നു.

ബസിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്ന വീട്ടമ്മയെ, പിന്തുടർന്നെത്തിയ പ്രതി അടുത്തുള്ള റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോവുകയായിരുന്നു. പീഡനശ്രമം ചെറുത്ത വീട്ടമ്മ ബഹളം വച്ച് കയ്യിലിരുന്ന തന്‍റെ ഫോണിൽ നിന്നും ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു പ്രതി ഫോൺ ബലമായി പിടിച്ചുവാങ്ങിയിത്.

അവിടെനിന്നും ഓടി രക്ഷപ്പെട്ട് മെയിൻറോഡിൽ എത്തിയ വീട്ടമ്മയെ അവിടെ എത്തിയ ബൈക്ക് യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. വീട്ടമ്മയിൽ നിന്നും കാര്യങ്ങൾ മനസിലാക്കിയ ബൈക്ക് യാത്രക്കാർ പ്രതിയെ റബർ തോട്ടത്തിൽ തെരഞ്ഞെങ്കിലും പ്രതി അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് വീട്ടമ്മയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ പിടികൂടി ചോദ്യം ചെയ്‌തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

സംഭവസ്ഥലത്തുനിന്നും ഒരു കിലോമീറ്ററോളം ഓടി മറ്റൊരു റോഡിൽ എത്തിയ പ്രതി റോഡിലൂടെ വന്ന ഒരു ഓട്ടോയിൽ കയറി അയർക്കുന്നത്തെത്തി. അവിടെ ഒരു ബാറിൽ കയറി മദ്യപിച്ച പ്രതി വീട്ടമ്മയുടെ ഫോണിന്‍റെ ലൊക്കേഷൻ മനസ്സിലാക്കി പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ആ ഫോൺ ഓഫ്‌ ചെയ്‌തു. തുടർന്ന് തന്‍റെ ഭാര്യ ഗർഭിണിയാണെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും പറഞ്ഞ് ബാറിൽ ഉണ്ടായിരുന്ന യുവാക്കളുടെ സഹായത്തോടെ ബൈക്കിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെത്തി ഇറങ്ങി രക്ഷപ്പെട്ടു. തുടര്‍ന്ന് അവിടെ നിന്നും ഇയാള്‍ പുലര്‍ച്ചയോടെ നടന്ന് വീട്ടിലെത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ബിസിനസ് ആവശ്യത്തിനായാണ് പ്രതി ആദ്യമായി കോട്ടയത്ത് വീട്ടമ്മയുടെ അടുക്കലെത്തുന്നത്. തുടര്‍ന്ന് ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന വീട്ടമ്മയുടെ ഫോൺ നമ്പർ കൈക്കലാക്കിയ പ്രതി, പിന്നാലെ വീട്ടമ്മയെ ഫോണിൽ വിളിച്ച് അവരുടെ കുടുംബ സാഹചര്യവും പാലായിലെ താമസസ്ഥലവും മറ്റും മനസ്സിലാക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details