കേരളം

kerala

ETV Bharat / crime

ദൃശ്യം മോഡല്‍ കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്; കൊലപാതകത്തിന് കാരണം സംശയ രോഗം - കോട്ടയം കൊലപാതകം

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ രണ്ടാം പ്രതി ബിനോയ്‌യെയും മൂന്നാം പ്രതി ബിബിനെയും കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്.

kottayam murder case updates  ദൃശ്യം മോഡല്‍ കൊലപാതകം  കൊലപാതകത്തിന് കാരണം സംശയ രോഗം  കോട്ടയം  കോട്ടയം വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  കോട്ടയം ജില്ല വാര്‍ത്തകള്‍  കോട്ടയം പുതിയ വാര്‍ത്തകള്‍  news updates in kerala  latest news in kerala  ചങ്ങനാശ്ശേരി  ചങ്ങനാശ്ശേരി kzenhelkx  ചങ്ങനാശ്ശേരി കൊലപാതകം  കോട്ടയം കൊലപാതകം  പൊലീസ്
കൊല്ലപ്പെട്ട ബിന്ദു മോന്‍

By

Published : Oct 4, 2022, 9:57 AM IST

കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്. കൊല്ലപ്പെട്ട ബിന്ദു മോന് മുഖ്യപ്രതിയായ മുത്തുകുമാറിന്‍റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ചുള്ള പരാമര്‍ശം.

മുഖ്യപ്രതി മുത്തുകുമാര്‍ കേസിലെ രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നിവരുമായി നടത്തിയ ഗൂഢാലോചനക്ക് ശേഷമാണ് സെപ്‌റ്റംബര്‍ 26ന് ബിന്ദു മോനെ വിളിച്ച് വരുത്തിയത്. തുടര്‍ന്ന് ഒരുമിച്ചിരുന്ന് മദ്യപിച്ചതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിന് ശേഷം ബിന്ദു മോനിന്‍റെ ബൈക്ക് തോട്ടില്‍ ഉപേക്ഷിച്ചതിലും ബിനോയ്, ബിബിൻ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സെപ്‌റ്റംബര്‍ 26 മുതലാണ് ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയില്‍ ബിന്ദുമോനെ കാണാതായത്. സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിന്ദു മോന്‍റെ സുഹൃത്തായ മുത്തു കുമാറിന്‍റെ ചങ്ങനാശ്ശേരിയിലെ എസി കോളനിയിലെ വാടക വീട്ടിലെ കോണ്‍ഗ്രീറ്റ് തറക്കുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. വാരിയെല്ല് തകരും വിധത്തിലുള്ള ക്രൂരമര്‍ദനം ബിന്ദു മോന്‍റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കേസിലെ മുഖ്യപ്രതിയായ മുത്തുകുമാര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവരും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു നേരത്തെ മുത്തുകുമാര്‍ പൊലീസിന് നല്‍കിയ മൊഴി.

also read:യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവം; കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

ABOUT THE AUTHOR

...view details