കേരളം

kerala

ETV Bharat / crime

ഒരു അമ്മയല്ലേ ഞാൻ, പൊലീസേ, സര്‍ക്കാരേ നിങ്ങളെന്ത് ചെയ്തു: അമ്മക്കണ്ണുനീരില്‍ നൊന്ത് കേരളം - പൊലീസിന് വീഴ്‌ച പറ്റി

നൽകിയ പരാതി പൊലീസ് കാര്യമായി എടുക്കാത്തതാണ് മകൻ നഷ്‌ടമാകാൻ കാരണമെന്നും ഷാനിന്‍റെ അമ്മ

kottayam murder case  കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു  പൊലീസിന് വീഴ്‌ച പറ്റി  kerala crime news latest
കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന സംഭവം

By

Published : Jan 17, 2022, 1:18 PM IST

Updated : Jan 17, 2022, 1:54 PM IST

കോട്ടയം: മകന്‍റെ കൊലപാതകം പൊലീസിന്‍റെ വീഴ്‌ച കാരണമെന്ന് ഷാനിന്‍റെ അമ്മ. മകനെ ഗുണ്ടയായ ജോമോൻ രാത്രി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയെന്ന് പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലന്ന് മാതാവ് ത്രേസ്യാമ്മ മാധ്യമങ്ങളോട് പറഞ്ഞു.

നെഞ്ച് പൊട്ടി ആ അമ്മ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളിലേക്ക്

എന്‍റെ മോൻ ഒരു തെറ്റും ചെയ്തിട്ടില്ല. അവനും രണ്ടു കൂട്ടുകാരും കൂടി ഇന്നലെ വൈകിട്ട് കളിച്ചിട്ട് വരുമ്പോള്‍ ഈ ജോമോൻ വന്നു. ആരെയോ കാട്ടിക്കൊടുക്കാൻ പറഞ്ഞു. കൂടെയുള്ള രണ്ടുപേരും ഓടി. എന്‍റെ മോന്‍റെ കാല് മുറിഞ്ഞിരിക്കുന്നത് കൊണ്ട് ഓടാൻ പറ്റിയില്ല. ജോമോൻ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി. ഞാൻ പൊലീസില്‍ പോയി പരാതി പറഞ്ഞു. പൊലീസ് നോക്കിക്കൊള്ളാമെന്നാ പറഞ്ഞത്. സര്‍ക്കാരേ പൊലീസേ നിങ്ങളെന്ത് ചെയ്തു. ഞാനൊരു അമ്മയല്ലേ.. ഇനി എനിക്ക് മോനില്ലാ....

ഷാനിന്‍റെ അമ്മ

അതേ സമയം ജോമോനേ ചോദ്യം ചെയ്‌ത് വരികയാണെന്ന് എസ്‌പി ഡി ശിൽപ്പ പറഞ്ഞു. ജോമോൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നാണ് മെഴിയെന്നും. സഹായികളുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും എന്നും എസ്‌പി പറഞ്ഞു.

കോട്ടയം എസ്‌പി

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. യുവാവിനെ തല്ലിക്കൊന്ന ശേഷം പ്രതി ജോമോൻ മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ വലിച്ചെറിയുകയായിരുന്നു.

READ MORE കൊലപ്പെടുത്തിയ ശേഷം തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷനിലേക്ക്; നടുക്കം മാറാതെ കോട്ടയം

Last Updated : Jan 17, 2022, 1:54 PM IST

ABOUT THE AUTHOR

...view details