കോട്ടയം :എകെജി സെന്‍റർ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിനിടെ കോട്ടയം ഡിസിസി ഓഫീസിന് നേരെ ആക്രമണം. വ്യാഴാഴ്‌ച (30.06.2022) രാത്രിയിൽ പ്രകടനവുമായി എത്തിയ സംഘം കല്ലുകളും, തീപന്തങ്ങളും ഡിസിസി ഓഫീസിലേക്ക് വലിച്ചെറിയുന്ന ദൃശ്യം പുറത്ത് വന്നു.
അക്രമിയെ കാണിച്ചുതരാമെന്ന് കോൺഗ്രസ്: ഡിസിസി ഓഫീസിലേക്ക് തീപ്പന്തം വലിച്ചെറിഞ്ഞത് കഴിഞ്ഞ ദിവസം ടൗണിൽ പ്രകടനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആക്രമണം അഴിച്ചുവിട്ട ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഡിസിസി ഓഫീസിന് കാവൽ നിന്ന പൊലീസ് സംഘത്തെ പോലും വകവെക്കാതെയാണ് ഡിവൈഎഫ്ഐ സംഘം ആക്രമണം നടത്തിയതെന്നാണ് ആരോപണം. ദൃശ്യങ്ങളിൽ ഇയാളെ വ്യക്തമായി തിരിച്ചറിയാനാകും എന്നും പറയുന്നു.