എറണാകുളം :റസ്‌റ്റോറന്റിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കൊല്ലം സ്വദേശി എഡിസനെ കുത്തിക്കൊന്ന കേസിൽ പ്രതി മുളവുകാട് സ്വദേശി സുരേഷിനെ പിടികൂടാൻ കഴിയാതെ പൊലീസ്. പ്രതിക്കായി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. കർണാടകത്തിലേക്ക് രക്ഷപ്പെട്ടുവെന്ന് കരുതുന്ന പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും അന്വേഷണ സംഘത്തിന് വെല്ലുവിളിയാവുകയാണ്.
റസ്‌റ്റോറന്റിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതകം ; ഇരുട്ടില്‍ തപ്പി പൊലീസ് - ഹോട്ടലിൽ
എറണാകുളത്ത് റസ്‌റ്റോറന്റിലുണ്ടായ വാക്കുതർക്കത്തെ കൊല്ലം സ്വദേശി എഡിസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്
അതേസമയം, സമൂഹ മാധ്യമത്തിലൂടെ പ്രതിയുടെ ഫോട്ടോ പ്രചരിപ്പിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവില്‍ പൊലീസ്. ലഹരി സംഘങ്ങളുമായി ബന്ധമുള്ള പ്രതിയെ തിരിച്ചറിഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തത് പൊലീസിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് കൊച്ചി മുളവുകാട് സ്വദേശി സുരേഷും, കൊല്ലം സ്വദേശി എഡിസണും തമ്മിൽ നഗരത്തിലെ ഹോട്ടലിൽ വെച്ച് വാക്കുതർക്കമുണ്ടാകുന്നത്. തുടര്‍ന്ന് ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
അപരിചിതരായ ഇരുവരും തമ്മിൽ ഹോട്ടലുണ്ടായ തർക്കത്തിൽ പെട്ടെന്ന് പ്രകോപനം ഉണ്ടായി സുരേഷ് എഡിസണെ ആക്രമിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എഡിസനെ സുരേഷ് മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി. നിലത്ത് വീണ എഡിസൺ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. പ്രതി സുരേഷ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.