കേരളം

kerala

ETV Bharat / crime

ബാലികയെ പീഡിപ്പിച്ച മധ്യവയസ്‌കന് 20 വര്‍ഷത്തെ തടവ്

പട്ടാമ്പി ഫാസ്‌റ്റ് ട്രാക് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്

Kerala court sentences 48 year old man  ധ്യവയസ്‌കന് 20 വര്‍ഷത്തെ തടവ്  പട്ടാമ്പി ഫാസ്‌റ്റ് ട്രാക് പ്രത്യേക കോടതി  പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്  posco case news  പോസ്‌കോ കേസ് വാര്‍ത്തകള്‍  posco case sentence  പോസ്‌കോ കേസ് വാര്‍ത്ത
പ്രായപൂര്‍ത്തിയകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് മധ്യവയസ്‌കന് 20 വര്‍ഷത്തെ തടവ്

By

Published : Oct 28, 2022, 3:52 PM IST

പാലക്കാട്:ബാലികയെ പീഡിപ്പിച്ചതിന് പാലക്കാട് നാട്ടുകലില്‍ താമസിക്കുന്ന 48കാരനെ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പട്ടാമ്പി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി ജഡ്‌ജ് സതീഷ്‌ കുമാറാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്.

പിഴ തുക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനാണ് കോടതി വിധി. പീഡിപ്പിക്കപ്പെടുമ്പോള്‍ പെണ്‍കുട്ടിക്ക് ഏഴ് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചതെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിഷ വിജയ കുമാര്‍ പറഞ്ഞു. കേസിന്‍റ വിചാരണ വേളയില്‍ പതിനഞ്ച് സാക്ഷികളെയാണ് വിസ്‌തരിച്ചത്. 17 രേഖകളും കോടതി പരിശോധിച്ചു.

ABOUT THE AUTHOR

...view details