ഇടുക്കി: കട്ടപ്പന നത്തുകല്ലിൽ നിന്നും നൂറ് ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. കട്ടപ്പന എക്‌സൈസിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കള്ള വാറ്റ് പിടികൂടിയത്. വീടിനുള്ളിൽ വിപണത്തിനായി ചാരായം നിർമിച്ചു വന്നിരുന്ന പുത്തൻപുരയിൽ അജോമോൻ എന്നയാളെ കട്ടപ്പന എക്സൈസ് പിടികൂടി. മുൻപ് 200 ലിറ്റർ കോട കണ്ടെടുത്ത കേസിൽ കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഓഫീസിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് പ്രതി ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് പിടികൂടിയിരുന്നില്ല.
കട്ടപ്പനയിൽ നൂറ് ലിറ്റർ കോടയും 10 ലിറ്റർ ചാരായവുമായി ഒരാൾ അറസ്‌റ്റിൽ
കട്ടപ്പന എക്‌സൈസിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് ചാരായവും വാറ്റ് ഉപകരണങ്ങളുമായി പ്രതി അറസ്‌റ്റിലായത്.
കട്ടപ്പനയിൽ നൂറ് ലിറ്റർ കോടയും 10 ലിറ്റർ ചാരായവുമായി ഒരാൾ അറസ്‌റ്റിൽ
ഒളിവിലായിരുന്ന പ്രതി നത്തു കല്ലിനു സമീപം താമസിയ്ക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സമാനമായ കേസ്സിൽ വീണ്ടും അറസ്റ്റിലാവുന്നത്. എക്സൈസ് ഇൻസ്പെക്ടർ കെ.ബി ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.
Last Updated : Feb 18, 2021, 5:47 PM IST