കേരളം

kerala

ETV Bharat / crime

കാസര്‍കോട് പ്രവാസി യുവാവിന്‍റെ കൊലപാതകം; പ്രതികള്‍ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടിസ് ഇറക്കി പൊലീസ് - പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ്

പൈവളിക ക്വട്ടേഷൻ സംഘത്തിലെ ഏഴ് പേർക്ക് എതിരെയാണ് പൊലീസ് ലുക്ക്‌ഔട്ട് നോട്ടിസ്

kasargod siddique murder lookout notice towards culprits  kasargod siddique murder  police lookout notice  കാസര്‍കോട് പ്രവാസി യുവാവിന്‍റെ കൊലപാതകം  പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ്  ലുക്ക്ഔട്ട് നോട്ടിസ്
കാസര്‍കോട് പ്രവാസി യുവാവിന്‍റെ കൊലപാതകം; പ്രതികള്‍ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടിസ് ഇറക്കി പൊലീസ്

By

Published : Jul 4, 2022, 1:16 PM IST

കാസർകോട്:പ്രവാസി യുവാവിന്‍റെ കൊലപാതകത്തിൽ ക്വട്ടേഷൻ സംഘം വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ലുക്ക്‌ഔട്ട് നോട്ടിസ് പുറത്തിറക്കി. പൈവളിക ക്വട്ടേഷൻ സംഘത്തിലെ ഏഴ് പേർക്ക് എതിരെയാണ് പൊലീസ് ലുക്ക്‌ഔട്ട് നോട്ടിസ് ഇറക്കിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ കർണാടക ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നുവെന്നായിരുന്നു പൊലീസിന്‍റെ നിഗമനം.

ഇതേ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിൽ കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തി. എന്നാല്‍ പ്രതികളെ കണ്ടെത്താനായില്ല. ഇതിനിടെയാണ് പ്രതികൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചത്.

ഈ സാധ്യത കണക്കിലെടുത്താണ് പൊലീസിന്‍റെ നിർണായക നടപടി. ക്വട്ടേഷൻ സംഘം ഉൾപ്പടെ പതിനഞ്ചംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മഞ്ചേശ്വരം കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ വിശദീകരണം.

കഴിഞ്ഞ ഞായറാഴ്‌ചയാണ് സീതാംകോളി സ്വദേശി അബൂബക്കർ സിദ്ദിഖിനെ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

Also Read പ്രവാസി സിദ്ദിഖ് നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details