കേരളം

kerala

ETV Bharat / crime

കാസർകോട് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ രണ്ട് പേർ കൂടി പിടിയിൽ - kerala latest news

കഴിഞ്ഞ സെപ്‌തംബര്‍ 22നാണ് മഹാരാഷ്‌ട്ര സ്വദേശി രാഹുല്‍ ജാവിറിനെ സംഘം തട്ടിക്കൊണ്ട് പോയത്

gold robbery arrest  kasargod gold case  സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി  കാസർകോട് കവർച്ച കേസ്  kerala latest news  കേരള വാർത്തകള്‍
രണ്ട് പേർ പിടിയിൽ

By

Published : Jan 12, 2022, 7:51 PM IST

Updated : Jan 12, 2022, 9:49 PM IST

കാസർകോട്: മഹാരാഷ്‌ട്ര സ്വദേശി രാഹുല്‍ ജാവിറിനെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂര്‍ പുതിയ തെരുവിലെ മുബാറക് (25), കുമ്പള കുണ്ടങ്കാരടുക്കയിലെ സഹീര്‍ (40), എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്‌റ്റ് ചെയ്തത്. ബെംഗളൂരുവില്‍ വച്ചാണ് ഇരുവരും പിടിയിലായത്.

അറസ്റ്റിനിടെ സംഘത്തിലുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. അഞ്ചുപേരാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസറ്റിലായത്. അറസ്റ്റിലായ മുബാറക് വിവിധയിടങ്ങളില്‍ നിന്നായി കവര്‍ന്നത് കോടികളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

വൈഭവ് സഖ്സേന

ALSO READ ധീരജ് വധം: പ്രതികള്‍ ഈ മാസം 25 വരെ റിമാൻഡില്‍

ഒല്ലൂർ, കതിരൂർ, നിലമ്പൂർ എന്നിവടങ്ങളിൽ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന കേസുകളിൽ പ്രതിയാണ് പിടിയിലായ മുബാറക്. മൈസൂരൂവിലും കവർച്ച നടത്തിയിട്ടുള്ള ഇയാള്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകളിലും പ്രതിയാണ്. കാസർഗോഡ്, മംഗളുരു ഭാഗങ്ങളിലായി വീടുകള്‍ കയറി വന്‍ മോഷണത്തിനാണ് സംഘം പദ്ധതിയിട്ടിരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സഖ്സേന പറഞ്ഞു.

കഴിഞ്ഞ സെപ്തംബര്‍ 22നാണ് സ്വര്‍ണ വ്യാപാരിയായ രാഹുല്‍ ജാവിറിനെ സംഘം തട്ടിക്കൊണ്ട് പോയത്. അതേസമയം ഒളിവിൽ പോയ മുഖ്യപ്രതി സിനിലിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ALSO READ വിലക്ക് ലംഘിച്ച് പുതുവത്സരാഘോഷം; തിരുവനന്തപുരം ഫാര്‍മസി കോളജിലെ 40 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്

Last Updated : Jan 12, 2022, 9:49 PM IST

ABOUT THE AUTHOR

...view details