കേരളം

kerala

ETV Bharat / crime

മൊബൈലിൽ കളിക്കുന്നത് വിലക്കി, പതിനൊന്നുകാരി തൂങ്ങിമരിച്ചു - തൂങ്ങിമരിച്ചു

അമ്മയുടെ ശാസനയില്‍ പിണങ്ങിയ വിദ്യാർഥിനി ചുരിദാർ ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ ചുറ്റി തൂങ്ങുകയായിരുന്നു.

പതിനൊന്നുകാരി തൂങ്ങിമരിച്ചു  പരിയാരം മെഡിക്കൽ കോളേജ്  തൂങ്ങിമരിച്ചു  child death kasargod
പതിനൊന്നുകാരി തൂങ്ങിമരിച്ചു

By

Published : Mar 21, 2022, 1:59 PM IST

കാസർകോട്:മൊബൈലിൽ ഗെയിം കളിക്കുന്നത് മാതാവ് വിലക്കിയതിൽ മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്‌തു. കടാങ്കോട് സ്വദേശി അബ്‌ദുല്‍ റഹ്മാൻ ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംന (11) ആണ് മരണപ്പെട്ടത്. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. അമ്മയുടെ ശാസനയില്‍ പിണങ്ങിയ വിദ്യാർഥിനി ചുരിദാർ ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ ചുറ്റി തൂങ്ങുകയായിരുന്നു.

തുടര്‍ച്ചയായി മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് കണ്ട മാതാവ് അംനയോട് ഫോണ്‍ ഓഫാക്കി പഠിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുട്ടി ഇത് അനുസരിക്കാതെ വന്നതോടെ ഫോണ്‍ പിടിച്ചുവാങ്ങി വീണ്ടും ശാസിച്ച ശേഷം മാതാവ് പുറത്തേക്ക് പോയിരുന്നു.

Also read: മാടപ്പള്ളി പ്രതിഷേധം: മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ 150 പേർക്കെതിരെ കേസ്

തിരിച്ചെത്തിയപ്പോഴാണ് മകളെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ മറ്റുള്ളവരെ അറിയിച്ച് കുട്ടിയെ അടുത്തുള്ള മേൽ പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറും.

ABOUT THE AUTHOR

...view details