മലപ്പുറം:അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച വിമാനത്താവളത്തിലെ ജീവനക്കാരൻ കസ്‌റ്റംസ് പിടിയിൽ. കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളി മലപ്പുറം സ്വദേശി കെ സൈനുൽ ആബിദ് ആണ് കസ്റ്റംസ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു കിലോ 680 ഗ്രാം സ്വർണമാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
വിമാനത്താവളത്തിലെ ശുചിമുറിയിൽ അജ്ഞാതനായ യാത്രക്കാരൻ സൂക്ഷിച്ച സ്വർണമാണ് ഇതെന്നാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. ശുചിമുറി വൃത്തിയാക്കുന്നതിനിടയിൽ ഇത് ഇയാള്‍ക്ക് ലഭിക്കുകയായിരുന്നു. സ്വർണം മാറ്റിവച്ച് രഹസ്യമായി പുറത്തേക്ക് എത്തിക്കുന്നതിനിടയിലാണ് ഇയാളുടെ പോക്കറ്റിൽ നിന്നും കസ്‌റ്റംസ് പിടികൂടുന്നത്.
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; ജീവനക്കാരന്‍ പിടിയില്‍ മിശ്രിത രൂപത്തിലുള്ള സ്വർണം കറുത്ത നിറത്തിലുള്ള രണ്ട് കവറിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഈ ഒരാഴ്‌ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് കരിപ്പൂരിൽ വിമാനത്താവളത്തിലെ ജീവനക്കാരിൽനിന്നും സ്വർണം പിടികൂടുന്നത്. പ്രതി സ്വർണ കള്ളക്കടത്ത് സംഘത്തിലെ ആളല്ല എന്നാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; ജീവനക്കാരന്‍ പിടിയില്‍ അതേസമയം, ഉപേക്ഷിച്ച സ്വർണം മോഷണം നടത്തി കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത് എന്ന ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കുകയാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥർ. എന്നിരുന്നാലും ഇയാൾക്ക് ഏതെങ്കിലും തരത്തിൽ സ്വർണ കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. കരിപ്പൂർ കേന്ദ്രീകരിച്ചുള്ള അനധികൃത സ്വർണ കള്ളക്കടത്ത് വിവിധ രൂപത്തിൽ തുടരുമ്പോള്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥരുടെ തീരുമാനം.
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; ജീവനക്കാരന്‍ പിടിയില്‍