കേരളം

kerala

ETV Bharat / crime

കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ്: 7 പ്രതികൾക്കും ജീവപര്യന്തം കഠിന തടവും 7 ലക്ഷം രൂപ പിഴയും

2016 ഒക്‌ടോബർ ഏഴിനാണ്‌ റഫീഖിനെ പ്രതികൾ കാറ്റാടിക്കഴ കൊണ്ട് അടിച്ചുകൊന്നത്‌.

Karaikamandapam Rafeeq murder case  life imprisonment for convicts in rafeeq murder case  കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ്  കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്  നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി
കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ്: 7 പ്രതികൾക്കും ജീവപര്യന്തം കഠിന തടവും 7 ലക്ഷം രൂപ പിഴയും

By

Published : May 5, 2022, 2:02 PM IST

തിരുവനന്തപുരം:കാരയ്ക്കാമണ്ഡപം റഫീഖ്(24) വധക്കേസിൽ ഏഴ് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്. പ്രതികൾ ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം ഏഴ് ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. പിഴ ഒടുക്കിയില്ലങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം.

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് എസ്.സുഭാഷിന്‍റേതാണ് ശിക്ഷാവിധി. പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചു. ജീവപര്യന്തത്തിന് പുറമേ അന്യായമായി സംഘം ചേർന്നതിന് ഒരു വർഷം കഠിനതടവും, സംഘടിച്ച് ലഹള നടത്തിയതിന് ഒരു വർഷം കഠിന തടവും, അന്യായ തടസം ചെയ്‌തതിന് ഒരു മാസം സാധാരണ തടവും ഏഴ് പ്രതികളും അനുഭവിക്കണം.

കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ്: 7 പ്രതികൾക്കും ജീവപര്യന്തം കഠിന തടവും 7 ലക്ഷം രൂപ പിഴയും

മാരകായുധങ്ങൾ കൈവശം വച്ച് ലഹള നടത്തിയ ഒന്നു മുതൽ നാലുവരെ പ്രതികളായ അൻസക്കീർ, നൗഫൽ, ആരിഫ്, മാലിക് എന്നിവർ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൊല്ലപ്പെട്ട റഫീഖിൻ്റെ ആശ്രിതർക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും നഷ്‌ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

വെള്ളായണി കാരയ്ക്കാമണ്ഡപം സ്വദേശികളായ അമ്പലത്തിൻവിള അൻസക്കീർ മൻസിലിൽ അൻസക്കീർ(28), നൗഫൽ(27), താന്നിവിള റംസാന മൻസിലിൽ ആരിഫ്(30) ആറ്റുകാൽ ബണ്ട് റോഡിൽ ശിവഭവനത്തിൽ സനൽകുമാർ എന്ന് വിളിക്കുന്ന മാലിക്(27), ബി.എൻ.വി കോംപ്ലക്‌സിന് സമീപം ആഷർ(26), പൊറ്റവിള റോഡിൽ ആഷിഖ്(25), പുത്തൻവിളാകം അമ്മവീട് ലൈനിൽ ഹബീബ് റഹ്മാൻ(26) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ് പ്രതികൾ

2016 ഒക്‌ടോബർ ഏഴിനാണ്‌ റഫീഖിനെ പ്രതികൾ കാറ്റാടിക്കഴ കൊണ്ട് അടിച്ചുകൊന്നത്‌. വെള്ളായണി ദേശീയപാതയിൽ തുലവിളയിലായിരുന്നു സംഭവം. കേസിലെ പ്രതിയായ അൻസക്കീറിന്‍റെ മാതൃസഹോദരൻ അബുഷക്കീറിനെ റഫീഖും സംഘവും പുതിയ കാരയ്ക്കാമണ്ഡപത്തുവച്ച്‌ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിലെ വൈരാഗ്യമാണ്‌ റഫീഖിനെ കൊല്ലാൻ കാരണമായത്‌.

അബൂഷക്കീറിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ പ്രതികൾ സംഘം ചേർന്ന് റഫീഖിനെ തുലവിള നാരായണഗുരു പ്രതിമക്ക് മുന്നിലിട്ട് കാറ്റാടിക്കഴകൾ കൊണ്ട് ശരീരമാസകലം മർദിച്ചു. റോഡിലൂടെ വലിച്ചിഴച്ച് തുല വിള നാഷണൽ ഹൈവേയിൽ കൊണ്ടുവന്നു. പൊലീസ് ജീപ്പ് വരുന്നത് കണ്ട് റഫീഖിനെ ഉപേക്ഷിച്ച് പ്രതികൾ ഓടിരക്ഷപ്പെട്ടു.

അബോധാവസ്ഥയിൽ കിടന്ന റഫീഖിനെ നേമം പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. തൊട്ടടുത്ത ദിവസം പ്രതികളെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, മരുതൂർ കടവ് പാലം എന്നിവിടങ്ങളിലൊന്നും നേമം പൊലീസ് അറസ്റ്റ് ചെയ്‌തു.

ദൃക്‌സാക്ഷികളായ അൻസിൽ ഖാൻ, അഭിലാഷ്, ഷിബു ഉൾപ്പെടെ 8 പ്രോസിക്യൂഷൻ സാക്ഷികൾ വിചാരണ വേളയിൽ കൂറുമാറി പ്രതിഭാഗം ചേർന്നിരുന്നു. ഒന്നാംപ്രതി അൻസക്കീർ ധരിച്ചിരുന്ന വസ്ത്രത്തിൽ കാണപ്പെട്ട മനുഷ്യരക്തം മരണപ്പെട്ട റഫീക്കിൻ്റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞത് കേസിൽ നിർണായക തെളിവായി. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ, രാഖി.ആർ.കെ, ദേവിക അനിൽ എന്നിവർ ഹാജരായി.

ABOUT THE AUTHOR

...view details