കേരളം

kerala

ETV Bharat / crime

കണ്ണൂരില്‍ വീണ്ടും റാഗിങ്‌; നാല്‌ പേര്‍ അറസ്റ്റില്‍ - കണ്ണൂര്‍ വാര്‍ത്തകള്‍

തളിപ്പറമ്പ് സര്‍ സയ്യിദ്‌ കോളജ്‌ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്നു മര്‍ദിച്ചു. 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കണ്ണൂരില്‍ വീണ്ടും റാഗിങ്‌  തളിപ്പറമ്പ് സര്‍സയിദ്‌ കോളജ്‌  four students arrested  four students arrested in raging case  kannur raging case  ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു  വിദ്യാര്‍ഥിക്ക് മര്‍ദ്ദനം  വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു  തളിപ്പറമ്പ് പൊലീസ്  കണ്ണൂര്‍ വാര്‍ത്തകള്‍  kannur latest news
കണ്ണൂരില്‍ വീണ്ടും റാഗിങ്‌; നാല്‌ പേര്‍ അറസ്റ്റില്‍

By

Published : Nov 13, 2021, 7:09 PM IST

കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും റാഗിങ്. തളിപ്പറമ്പ് സർ സയ്യിദ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ 12 വിദ്യാര്‍ഥികള്‍ക്കെതിരെ തളിപറമ്പ്‌ പൊലീസ്‌ കേസെടുത്തു. ഇതില്‍ നാല്‌ പേരെ അറസ്റ്റ് ചെയ്‌തു.

മുഹമ്മദ് നിദാൻ, മുഹമ്മദ് ആഷിവ്, മുഹമ്മദ് സീഷാൻ, റിസ്‌നാൻ റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ബാക്കി പ്രതികള്‍ ഒളിവിലാണ്. കണ്ണൂർ സ്വദേശി ഷഹസാദ് മുബാറകിനാണ് മര്‍ദനമേറ്റത്. നവംബര്‍ അഞ്ചിന്‌ ഉച്ചക്കായിരുന്നു സംഭവം. ഷഹസാദിനെ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ശുചിമുറിയില്‍ വെച്ച് മര്‍ദിച്ചുവെന്നാണ് പരാതി. ഷഹസാദിന്‍റെ മാതാവ്‌ നല്‍കിയ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

Also Read: ഭക്ഷ്യവിഷബാധ; കോഴിക്കോട്‌ രണ്ടര വയസുകാരന്‍ മരിച്ചു

സംഭവത്തെ തുടര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കെപി മുഹമ്മദ്‌ നിദാനെ സസ്‌പെൻഡ് ചെയ്‌തതായി കോളജ്‌ പ്രിന്‍സിപ്പല്‍ ഇസ്‌മയില്‍ ഒലിയങ്കര പറഞ്ഞു. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details