കല്‍ബുര്‍ഗി (കര്‍ണാടക): യുവാവിനെ പിന്തുടര്‍ന്ന് ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കല്‍ബുര്‍ഗി ഹൗസിങ് ബോർഡ് കോളനിയിൽ താമസിക്കുന്ന ജമീർ (23) ആണ് കൊല്ലപ്പെട്ടത്. ജമീർ ബൈക്കിൽ പോകുമ്പോൾ രണ്ടുപേര്‍ ഇയാളെ പിന്തുടർന്ന് ആയുധങ്ങൾ ഉപയോഗിച്ച് പലതവണ വെട്ടുകയായിരുന്നു. തുടർന്ന് കൊലയാളികള്‍ ഇരുവരും ഓടി രക്ഷപ്പെട്ടു. സംഭവം പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ വിടാതെ പിന്തുടര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി - പെൺകുട്ടി
കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ പിന്തുടര്‍ന്ന് ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി, ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു
കല്‍ബുര്‍ഗിയിലെ ഓൾഡ് ജെവർഗി റോഡിലെ പിഎൻടി ക്രോസിന് സമീപം ഇന്നലെ (18.09.2022)യാണ് സംഭവം. ജമീറും വീടിനു സമീപം താമസിച്ചിരുന്ന പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ ജമീറിന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. തുടര്‍ന്നും പ്രണയം തുടർന്നപ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കൾ മറ്റൊരു കോളനിയിലേക്ക് താമസം മാറി. എന്നാല്‍ ജമീറും ഈ പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.
അതേസമയം സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ സുഹൃത്തുക്കൾ ചേർന്ന് ജമീറിനെ കൊലപ്പെടുത്തിയതാണെന്നും സംശയമുണ്ട്. കൊലപാതകത്തില്‍ സ്‌റ്റേഷൻ ബസാർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.