കേരളം

kerala

ETV Bharat / crime

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കാമുകന്‍ തീകൊളുത്തി; ഗുരുതര പരിക്കുകളോടെ ചികിത്സയിലിരുന്ന 19 കാരി മരണത്തിന് കീഴടങ്ങി - ഫൂലോ ജനോ മെഡിക്കൽ കോളജിലും

ജാര്‍ഖണ്ഡിലെ ദുംകയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കാമുകന്‍ തീകൊളുത്തി ഗുരുതര പരിക്കുകളോടെ ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

Dumka girl dies  Dumka girl of Nineteen year old  set on fire by boyfriend  rejecting marriage proposal  Jharkhand  Dumka  വിവാഹാഭ്യര്‍ഥന നിരസിച്ചതിന്  കാമുകന്‍ തീകൊളുത്തി  ഗുരുതരപരിക്കുകളോടെ ചികിത്സയിലിരുന്ന  മരണത്തിന് കീഴടങ്ങി  ദുംക  ജാര്‍ഖണ്ഡ്  കാമുകന്‍  പെണ്‍കുട്ടി  ഫൂലോ ജനോ മെഡിക്കൽ കോളജിലും  റാഞ്ചി
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കാമുകന്‍ തീകൊളുത്തി; ഗുരുതരപരിക്കുകളോടെ ചികിത്സയിലിരുന്ന 19 കാരി മരണത്തിന് കീഴടങ്ങി

By

Published : Oct 7, 2022, 7:39 PM IST

ദുംക(ജാര്‍ഖണ്ഡ്):വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കാമുകന്‍ തീകൊളുത്തിയ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ജാർഖണ്ഡിലെ ദുംക ജില്ലയിലെ ഭാൽക്കി ഗ്രാമത്തിലെ 19 കാരിയാണ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്. അതേസമയം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് വിവാഹിതനും വിവാഹത്തിനായി നിര്‍ബന്ധിക്കുകയും ചെയ്‌തിരുന്ന രാകേഷ് റൗത്ത് എന്നയാളാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

വ്യാഴാഴ്‌ച (06.10.2022) രാത്രി ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ രാജേഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഫൂലോ ജനോ മെഡിക്കൽ കോളജിലും പിന്നീട് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചുവെങ്കിലും പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ദുംകയിലെ ജർമുണ്ടി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. രാജേഷ് റൗത്തും പെണ്‍കുട്ടിയും 2019 മുതൽ സൗഹൃദത്തിലായിരുന്നു. 2022 ഫെബ്രുവരിയിൽ രാജേഷ് മറ്റൊരു വിവാഹവും കഴിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഇയാൾ ആഗ്രഹിച്ചിരുന്നു. പെണ്‍കുട്ടി ഇയാളുടെ വിവാഹാഭ്യര്‍ഥന നിരസിച്ചതിനാല്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും അങ്കിതയെ തീകൊളുത്തി കൊന്നത് പോലെ ഈ പെണ്‍കുട്ടിയേയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജര്‍മുണ്ടി സബ്‌ ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ ശിവേന്ദ്ര കുമാര്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്‌റ്റിലാണ് ദുംകയില്‍ തന്നെ പതിനാറുകാരിയായ അങ്കിത കുമാരി എന്ന പെണ്‍കുട്ടിയും സമാനരീതിയില്‍ കൊല്ലപ്പെടുന്നത്.

ABOUT THE AUTHOR

...view details