ചെന്നൈ:ചെന്നൈയിലെ സ്വര്‍ണ വില്‍പനശാലയില്‍ നിന്നും 20 ലക്ഷം രൂപയുടെ രത്നങ്ങളും ഒമ്പത് കിലോ സ്വര്‍ണവും മോഷണം പോയി. ഇന്നലെ രാത്രിയില്‍ നടന്ന മോഷണം ഇന്ന് കാലത്ത് കട തുറക്കാനെത്തിയപ്പോഴാണ് ഉടമയറിയുന്നത്. അതേസമയം മോഷണത്തില്‍ ഉടമ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മാത്രമല്ല കവര്‍ച്ചക്കാരെ കണ്ടെത്താന്‍ ഒമ്പത് ടീമുകളെയാണ് പൊലീസ് വിന്യസിച്ചിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ചെന്നൈയിലെ പെരമ്പൂര്‍ പേപ്പര്‍ മില്‍സ് റോഡില്‍ താമസിക്കുന്ന ശ്രീധറിന്‍റെ സ്വര്‍ണ വില്‍പനശാലയിലാണ് മോഷണം നടന്നിരിക്കുന്നത്. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലായി എട്ടുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന 'ജെഎല്‍ ഗോള്‍ഡ് പാലസ്' എന്ന പേരിലുള്ള സ്വര്‍ണക്കടയിലാണ് മോഷണം നടന്നത്. മാത്രമല്ല ഇതേ കെട്ടിടത്തിന്‍റെ മുകളിലായാണ് ശ്രീധറും കുടുംബവും താമസിച്ചിരുന്നതും.