ന്യൂഡൽഹി : 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം ഡൽഹി പട്യാല ഹൗസ് കോടതി നവംബർ 15 വരെ നീട്ടി. സുകേഷ് ചന്ദ്രന്‍ പ്രതിയായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടി ജാക്വിലിൻ ഫെർണാണ്ടസ് പ്രതി ചേർക്കപ്പെട്ടിരുന്നത്. 50,000 രൂപ വ്യക്തിഗത ബോണ്ടിന്‍റെ അടിസ്ഥാനത്തില്‍ സെപ്‌റ്റംബര്‍ 26ന് കോടതി ജാക്വിലിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസ് : നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം നവംബർ 15 വരെ നീട്ടി - ജാക്വിലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം
സുകേഷ് ചന്ദ്രന്‍ പ്രതിയായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടി ജാക്വിലിൻ ഫെർണാണ്ടസ് പ്രതി ചേർക്കപ്പെട്ടത്
ALSO READ:ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം നവംബർ 10 വരെ നീട്ടി ഡൽഹി കോടതി
അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി നടിക്ക് മൂന്നുതവണ സമൻസ് അയയ്ക്കുകയും ജാക്വിലിന്‍റെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖറിൽ നിന്ന് ആഡംബര കാറുകളും മറ്റ് വിലകൂടിയ സമ്മാനങ്ങളും സ്വീകരിച്ചതായി താരം സമ്മതിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഇഡിയുടെ അനുബന്ധ കുറ്റപത്രത്തിൽ ജാക്വിലിനെ കേസിൽ പ്രതിയായി ചേർക്കുകയായിരുന്നു. നവംബർ 10 വരെയാണ് ആദ്യം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്.