കേരളം

kerala

ETV Bharat / crime

നടന്‍ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി - മോഹന്‍ലാലിന്‍റെ തേവരയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു

2012ലാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്‍റെ തേവരയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്

ivory case against actor mohanlal  actor mohanlal  case against actor mohanlala  ivory allegation against mohanlal  മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്  മോഹന്‍ലാലിന്‍റെ തേവരയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു  നടന്‍ മോഹന്‍ലാലിനെതിരായ കേസ്
നടന്‍ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് : സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി

By

Published : Jun 11, 2022, 7:26 PM IST

എറണാകുളം:നടന്‍ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി പെരുമ്പാവൂര്‍ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസുമായി മുന്നോട്ട് പോകാമെന്നും മോഹന്‍ലാല്‍ തുടര്‍ നടപടികള്‍ നേരിടണമെന്നും കോടതി വ്യക്തമാക്കി. 2012ലാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്‍റെ തേവരയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

പിന്നാലെ കേസ് വനം വകുപ്പിന് കൈമാറുകയായിരുന്നു. ആനക്കൊമ്പ് കൈവശം വച്ചത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആനക്കൊമ്പുകള്‍ പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹൻലാലിന്‍റെ വാദം.

ഇതേതുടര്‍ന്ന് നിയമം പരിഷ്‌കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകി. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. കേസ് പിൻവലിക്കാൻ അനുമതി തേടി വിചാരണ കോടതിയിൽ നൽകിയ ഹർജിയിൽ എൽഡിഎഫ് സർക്കാർ കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

Also Read ആനക്കൊമ്പ് കേസില്‍ മോഹൻലാലിനെതിരെ വനംവകുപ്പിന്‍റെ കുറ്റപത്രം

ABOUT THE AUTHOR

...view details