കേരളം

kerala

ETV Bharat / crime

അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഡ്രമ്മില്‍ മരിച്ച നിലയില്‍ ; മാതാവ് അറസ്റ്റില്‍ - അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി

മരുന്ന് നല്‍കിയത് കൂടിപ്പോയെന്നും ഇതോടെ കുട്ടി മരിച്ചെന്നുമാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി

mother arrested for killing infant thane  infant Death cops arrest mother in Maharashtra  അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി  താനെയില്‍ മാതാവ് കുഞ്ഞിനെ കൊലപ്പെടുത്തി
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളം നിറയ്ക്കുന്ന ഡ്രമ്മില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മാതാവ് അറസ്റ്റില്‍

By

Published : Dec 26, 2021, 7:57 PM IST

താനെ :മഹാരാഷ്ട്രയില്‍ അഞ്ച് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്‍റെ മൃതദേഹം വെള്ളം നിറയ്ക്കുന്ന ഡ്രമ്മില്‍ കണ്ടെത്തി. കേസില്‍ കൊലക്കുറ്റത്തിന് മാതാവ് ശാന്താഭായ് ചവാനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍വ പ്രദേശത്താണ് സംഭവം. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്ന് വെള്ളിയാഴ്ച മാതാവ് നേരത്തേ ബന്ധുക്കളോട് പറഞ്ഞിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുകയും ചെയ്തു. എന്നാല്‍ ഞായറാഴ്ച കുട്ടിയുടെ മൃതദേഹം വെള്ളം നിറക്കുന്ന പ്ലാസ്റ്റിക്ക് ഡ്രമ്മില്‍ കണ്ടെത്തി.

Also Read: ആലുവയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; 3 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ പിടിച്ചു

ഇതിനിടെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്ന് കുട്ടിക്ക് എപ്പോഴും അസുഖമാണെന്നും ഇതിന് മരുന്ന് നല്‍കിയിരുന്നതായും അറിഞ്ഞു. ഇതോടെയാണ് അന്വേഷണം മാതാവിലേക്ക് നീങ്ങിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.

മരുന്ന് നല്‍കിയത് കൂടിപ്പോയെന്നും ഇതോടെ കുട്ടി മരിച്ചെന്നുമാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വെങ്കട്ട് ആൻഡേലെ പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details