എറണാകുളം: ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവര്‍ച്ച. ഒരാള്‍ അറസ്റ്റില്‍. ഗോവൻ സ്വദേശിയായ മൗലാലി ഹബീബുൽ ഷെയ്ക്കാണ് (36) അറസ്റ്റിലായത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഉച്ചക്ക് 1.30ന് ബാങ്ക് ജംഗ്ഷനിലെ സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന അഞ്ച് പേരടങ്ങുന്ന സംഘമെത്തിയത്.
ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോഷണം; ഒരാള്‍ അറസ്റ്റില്‍
വീട്ടുകാരെ ബന്ദികളാക്കിയാണ് സംഘം 50 പവൻ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നത്
തുടര്‍ന്ന് ആദായ നികുതി പരിശോധനയെന്ന പേരില്‍ വീട്ടില്‍ കയറിയ സംഘം വീട്ടുകാരെ ബന്ധികളാക്കി 50 പവൻ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നു. വീട്ടിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക്കും സംഘം കൊണ്ടുപോയി. സംഭവത്തിന് ശേഷം 2 പേര്‍ ബസിലും മൂന്ന് പേര്‍ ഓട്ടോറിക്ഷയിലുമായി ആലുവയിലെത്തി തുടര്‍ന്ന് അങ്കമാലിയിലേക്കും പിന്നീട് തൃശ്ശൂരിലേക്കും പോയെന്നാണ് ലഭിക്കുന്ന വിവരം.
പൊലീസ് നടത്തിയ ശാസ്‌ത്രീയ അന്വേഷണത്തിലാണ് പ്രതികളില്‍ ഒരാളെ ഗോവയില്‍ നിന്ന് പിടികൂടിയത്. സംഭവത്തിലെ ബാക്കിയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസന്വേഷണത്തിനായി ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ 23 പേരടങ്ങുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചു.