ചണ്ഡീഗഡ്:ഫ്ലാറ്റിലെ ലിഫ്‌റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഓപ്പറേറ്ററെയും സുരക്ഷ ജീവനക്കാരനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഫ്ലാറ്റില്‍ മുകളിലെ നിലയില്‍ താമസിക്കുന്ന വരുണ്‍ നാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്.
സുരക്ഷ ജീവനക്കാരനായ അശോക് കുമാറിനാണ് മര്‍ദനമേറ്റത്. ഇന്നലെയാണ് (ഓഗസ്റ്റ് 29) കേസിനാസ്‌പദമായ സംഭവം നടന്നത്. ഫ്ലാറ്റില്‍ താമസിക്കുന്ന വരുണ്‍ മുകളിലേക്ക് പോകാനായി ലിഫ്‌റ്റില്‍ കയറിയപ്പോഴാണ് ലിഫ്‌റ്റിന്‍റെ പ്രവര്‍ത്തനം നിലച്ചത്. ഉടന്‍ തന്നെ ലിഫ്‌റ്റ് ഓപ്പറേറ്ററെത്തി 4 മിനിറ്റിനകം ഇയാളെ പുറത്തിറക്കി.