കേരളം

kerala

ETV Bharat / crime

പൂപ്പാറ പീഡനം : രണ്ട് പേർ കൂടി അറസ്റ്റിൽ ; ഇതുവരെ ആറുപേർ പിടിയിൽ - പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്

പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ത് എന്നിവരാണ് അറസ്റ്റിലായത്. കൗമാരക്കാരായ രണ്ട് പേര്‍ ഉള്‍പ്പടെ നാല് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ ഇതുവരെ ആറുപേർ പിടിയിലായി

IDUKKI POOPARA RAPE SIX ARRESTED  IDUKKI POOPARA RAPE  Idukki poopara pocso case  പൂപ്പാറ പീഡനം  പൂപ്പാറ പീഡനത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ  പൂപ്പാറ പീഡനത്തിൽ ആറ് പേർ പിടിയിൽ  പൂപ്പാറ പീഡനത്തിൽ പ്രതികൾ അറസ്റ്റിൽ  പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്  പൂപ്പാറയിൽ കൗമാരക്കാരിയെ ബലാൽസംഗത്തിന് ഇരയാക്കിയ കേസ്
പൂപ്പാറ പീഡനം : രണ്ട് പേർ കൂടി അറസ്റ്റിൽ ; ഇതുവരെ ആറുപേർ പിടിയിൽ

By

Published : May 31, 2022, 11:58 AM IST

Updated : May 31, 2022, 1:04 PM IST

ഇടുക്കി :പൂപ്പാറയില്‍ കൗമാരക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ത് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിൽ നിന്നുമാണ് ഇവരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്‌തത്. പൂപ്പാറ സ്വദേശികളായ ശ്യാം എന്ന് വിളിക്കുന്ന സാമുവൽ (19), അരവിന്ദ് കുമാർ (20),കൂടാതെ കൗമാരക്കാരായ രണ്ടുപേർ ഉൾപ്പടെ നാല് പേരെ ഇന്നലെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിൽ ഇതുവരെ ആറുപേർ പിടിയിലായി.

ഞായറാഴ്‌ച(30.05.2022) ഉച്ചയ്ക്ക് ശേഷമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പതിനഞ്ച് വയസുകാരി പീഡനത്തിനിരയായത്. രാജകുമാരി കജനാപ്പാറയിലെ തോട്ടം തൊഴിലാളികളുടെ മകളായ, പെണ്‍കുട്ടി ഒരു സുഹൃത്തിനൊപ്പം രാജകുമാരി വരെയെത്തിയതിന് ശേഷം ഓട്ടോറിക്ഷയിലെത്തിയ ബംഗ്ലാദേശ് സ്വദേശിയായ മറ്റൊരു സുഹൃത്തിന്‍റെ കൂടെ പൂപ്പാറയിൽ വരികയായിരുന്നു. ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റില്‍ നിന്ന് സുഹൃത്ത് മദ്യവും വാങ്ങിയിരുന്നു.

Also read: പൂപ്പാറ പീഡനം: നാല് പേർ അറസ്റ്റിൽ, രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

സുഹൃത്തിനൊപ്പം തേയില തോട്ടത്തില്‍ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ ആറുപേര്‍ എത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ചതിന് ശേഷം അക്രമികള്‍ തേയില തോട്ടത്തില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മർദനത്തെ തുടർന്ന് പെൺകുട്ടി ബഹളംവെച്ചതോടെ നാട്ടുകാർ ഓടിക്കൂടി.

ഇതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ അവരെ രക്ഷപ്പെടുത്തുകയും ശാന്തന്‍പാറ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്‌തു. കസ്റ്റഡിയിലുള്ളവരില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ രണ്ടുപേരുണ്ട്.

Last Updated : May 31, 2022, 1:04 PM IST

ABOUT THE AUTHOR

...view details