കേരളം

kerala

ETV Bharat / crime

എക്‌സൈസ് പരിശോധനയില്‍ തര്‍ക്കം, വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് മൂന്നംഗ സംഘം ഇടുക്കി മൂലത്തുറ സ്വദേശിയായ വീട്ടമ്മയെ ആക്രമിച്ചത്.

ഇടുക്കി മൂലത്തുറ  വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍  3 arrested who attcaked housewife  ശാന്തന്‍പാറ പൊലീസ്  idukki arrest  idukki housewife attack case
എക്‌സൈസ് പരിശോധനയെ തുടര്‍ന്ന് തര്‍ക്കം, ഇടുക്കി വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

By

Published : Aug 30, 2022, 9:57 AM IST

ഇടുക്കി:വീട് കയറി വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച മൂന്ന് പ്രതികളെ ശാന്തന്‍പാറ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ലഹരി മാഫിയയില്‍ ഉള്‍പ്പെട്ട പൂപ്പാറ മുള്ളന്‍തണ്ട് സ്വദേശികളായ മണി (22), ശിവ (19), രാജേഷ് (28) എന്നിവരാണ് അറസ്‌റ്റിലായത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് മൂന്നംഗ സംഘം മൂലത്തുറ സ്വദേശി വളര്‍മതിയെ (41) ആക്രമിച്ചത്.

പ്രതികള്‍ വീട്ടില്‍ കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്ന വിവിരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇത് സംബന്ധിച്ച് വളര്‍മതിയുടെ മക്കളായ ജയപ്രകാശ്, വര്‍ഗീസ് എന്നിവരുമായി പ്രതികള്‍ ഫോണില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വാക്കത്തിയുമായി വീട്ടിലെത്തിയ പ്രതികള്‍ ജയപ്രകാശിനെ കല്ലു കൊണ്ട് ഇടിക്കുകയും ഇത് തടയാന്‍ ചെന്ന വളര്‍മതിയെ വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നു.

ബഹളം കേട്ട് പ്രദേശവാസികള്‍ എത്തിയപ്പോള്‍ പ്രതികള്‍ രക്ഷപെടുകായായിരുന്നു. അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നാണ് വളര്‍മതിയെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തലയ്‌ക്ക് പരിക്കേറ്റ വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ശാന്തന്‍പാറ എസ്‌ ഐ പി.ഡി.അനൂപ്മോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്‌റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details