തിരുവനന്തപുരം: അരുവിക്കര കളത്തറയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. കളത്തറയിൽ കാവുംപുറത്ത് വിമല (68) ആണ് മരിച്ചത്. ഭർത്താവ് ജനാർദനൻ നായർ (71) അരുവിക്കര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങകയായിരുന്നു.
ബുധനാഴ്‌ച രാത്രി ഒരു മണിയോടെ ആണ് സംഭവം. വെട്ടിയ ശേഷം ജനാർദനൻ തന്നെ പൊലീസിനെ വിളിച്ച് ഭാര്യയെ കൊന്ന വിവരം അറിയിച്ച ശേഷം കളത്തറ ജങ്ഷൻ വരെ നടന്നു. ആ സമയത്ത് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പൊലീസ് വീട്ടിൽ വന്ന് മകൻ കിടന്ന റൂമിൽ തട്ടി വിളിച്ച ശേഷമാണ് മകൻ കൊലപാതക വിവരം അറിയുന്നത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി നാട്ടിൽ കലക്‌ടർ എന്നറിയപ്പെടുന്ന തെങ്ങുകയറ്റക്കാരനായ ജനാർദനൻ സ്ഥിരമായി വീട്ടിൽ വഴക്ക് ഉണ്ടാക്കാറുണ്ട്. ഇയാൾ പറയുന്നത് മറ്റുള്ളവർ അനുസരിക്കണം എന്ന രീതിയിലാണ് പെരുമാറ്റം എന്ന് പൊലീസ് പറയുന്നു. സംഭവ ദിവസവും ഭാര്യയോടും ഇത്തരത്തിൽ പെരുമാറി. തുടർന്നാണ് വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനു വെട്ടുന്നത്. മുറിയോട് ചേർന്ന ഷീറ്റ് പുരയിൽ ശക്തമായി മഴ പെയ്യുന്നത് കൊണ്ടുള്ള ശബ്‌ദം മൂലം സംഭവം നടക്കുന്നത് ഇവരുടെ മകനും കുടുംബവും അറിഞ്ഞില്ല എന്നാണ് മൊഴി നൽകിയിരിക്കുന്നത്. അതേസമയം വൈകുന്നേരം വീട്ടിൽ വഴക്കു നടന്നിരുന്നതായും പറയുന്നു. സംഭവത്തിൽ അരുവിക്കര പൊലീസ് കേസ് എടുത്തു.
ALSO READ:പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തം