കേരളം

kerala

ETV Bharat / crime

ബാങ്ക് ജീവനക്കാരിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു - ബാങ്ക് ജീവനക്കാരി

സിനി.എസ്.കെ യ്ക്ക് ആണ് കുത്തേറ്റത്. സംഭവുമായ് ബന്ധപ്പെട്ട് സിനിയുടെ ഭർത്താവ് സുഗതീശനെ(52) പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു  ബാങ്ക് ജീവനക്കാരി  husband stabbed bank employee
ബാങ്ക് ജീവനക്കാരിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

By

Published : Feb 6, 2021, 10:44 PM IST

തിരുവനന്തപുരം: ബാങ്കിൽ നിന്ന് ജോലികഴിഞ്ഞ് പുറത്തേക്കിറങ്ങിയ ജീവനക്കാരിയെ ഭർത്താവ് നടുറോഡിൽ കുത്തി വീഴ്ത്തി. സിനി.എസ്.കെ യ്ക്ക് ആണ് കുത്തേറ്റത്. സംഭവുമായ് ബന്ധപ്പെട്ട് സിനിയുടെ ഭർത്താവ് സുഗതീശനെ(52) പോലീസ് കസ്റ്റഡിയിൽ എടുത്തു. കല്ലമ്പലം സ്വദേശിനിയായ സിനി എസ്.ബി.ഐയുടെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയാണ് . ഇവർ വെങ്ങാനൂരിൽ വാടയ്ക്ക് താമസിക്കുകയായിരുന്നു. വലത് കൈയിലും വയറിലും കുത്തേറ്റ സിനിയെ പരിക്കുകളോടെ ആദ്യം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിച്ചു.

ബാങ്ക് ജീവനക്കാരിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു
ശനിയാഴ്‌ച വൈകിട്ട് ആറുമണിയോടെ ബാങ്കിന് മുമ്പിലായിരുന്നു സംഭവം. ബാങ്കിലെ ജോലി കഴിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിനിയെ സുഗതേശൻ കത്തിയുമായി ഓടിയെത്തി കുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ ബാങ്ക് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് സിനിയെ രക്ഷിച്ചത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സുഗതീശനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.


കല്ലമ്പലത്ത് താമസിക്കുന്ന സിനി ഭർത്താവിന്‍റെ ഉപദ്രവത്തെ തുടർന്നാണ് എസ്.ബി.ഐ.യുടെ വിഴിഞ്ഞം ശാഖയിലേക്ക് സ്ഥലംമാറ്റം വാങ്ങിയെത്തിയത്. വെങ്ങാനൂരിൽ മകനോടൊപ്പം താമസിച്ച് വരുകയായിരുന്നു സിനി. നേരത്തെ സുഗതീശൻ മകനെ വെട്ടിപ്പരുക്കേൽപ്പിക്കാൻ ശ്രമിച്ചിരുന്നതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details