കപൂർത്തല:ഗൈനക്കോളജി വാർഡിൽ കയറി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. പഞ്ചാബിലെ കപൂർത്തല സിവിൽ ആശുപത്രിയിലാണ് ദാരുണമായ സംഭവം. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
ഭാര്യയെ ആശുപത്രിയിൽ കയറി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ് ; രക്ഷിക്കാൻ കൂട്ടാക്കാതെ ജീവനക്കാർ - national crime news latest
പഞ്ചാബിലെ കപൂർത്തല സിവിൽ ആശുപത്രിയിലാണ് ദാരുണമായ സംഭവം
ഗർഭിണിയായ കേസർപൂർ സ്വദേശി ബൽജീന്ദർ കൗറിനെ ജൂണ്‍ ഒന്നിനാണ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആൺകുഞ്ഞിന് ജന്മം നൽകിയ കൗറിനെ വാർഡിലേക്ക് മാറ്റിയപ്പോഴായിരുന്നു സംഭവം. ആശുപത്രിയിലെത്തിയ ഭർത്താവ് മഞ്‌ജിത് സിങ് വാർഡിൽ കയറി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം കൊലപാതകത്തിന് ദൃക്‌സാക്ഷികളായ ഹോസ്‌പിറ്റൽ ജീവനക്കാർ ബൽജീന്ദർ കൗറിനെ രക്ഷിക്കാൻ കൂട്ടാക്കിയില്ല. ദൃശ്യങ്ങള്‍ പകർത്താൻ മാത്രമാണ് ജീവനക്കാർ ശ്രമിച്ചത്. സംഭവത്തിൽ പ്രതി മഞ്‌ജിത് സിങിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.