തിരുവനന്തപുരം: മലയിൻകീഴില്‍ ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. മലയിൻകീഴ് മേപ്പുക്കട സ്വദേശി ദിലീപാണ് ഭാര്യയെ ക്രൂരമായി മർദിച്ചത്. ഭാര്യയെ മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് പുറത്ത് വിടുകയും ചെയ്‌തു.
ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്‌ടമല്ല; ക്രൂരമായി മർദിച്ച് ഭർത്താവ്, ദൃശ്യം പകർത്തി - ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്
മലയിൻകീഴ് മേപ്പുക്കട സ്വദേശി ദിലീപാണ് ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്‌മല്ലത്തതിന് ക്രൂരമായി മർദിച്ചത്.
ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്‌ടമല്ല; ക്രൂരമായി മർദിച്ച് ഭർത്താവ്
ഭാര്യ ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടാണ് മർദനം. മദ്യപിച്ചെത്തിയാണ് ക്രൂര മർദനം നടന്നത്. രണ്ട് ദിവസം മുമ്പാണ് സംഭവം. യുവതി നൽകിയ പരാതിയില്‍ ദിലീപിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.