കണ്ണൂര്‍: തലശ്ശേരി ചിറക്കരയിലെ വീടിനുള്ളില്‍ വിദേശ കറന്‍സിയും സ്വര്‍ണവും മോഷണം പോയി. അയ്യലത്ത് സ്‌കൂളിന് അടുത്തുള്ള ഉസ്‌മാൻ റോഡിലെ നിസ്‌വയിൽ അബ്‌ദുറഹ്മാൻ്റെ വീട്ടിലാണ് സംഭവം. വീടിന്‍റെ രണ്ടാം നിലയിലാണ് കവര്‍ച്ച നടന്നത്.
രണ്ടാം നിലയിലെ വാതില്‍ തകര്‍ത്ത് അലമാരയില്‍ നിന്നും സ്വര്‍ണവും വിദേശ കറന്‍സിയും കവര്‍ന്നു: തലശ്ശേരി വീടിനുള്ളില്‍ മോഷണം - തലശ്ശേരി
തലശ്ശേരി ചിറക്കരയിലെ അയ്യലത്ത് സ്‌കൂളിനടുത്തുള്ള ഉസ്‌മാൻ റോഡിലാണ് സംഭവം. വീടിന്‍റെ മുകളിലത്തെ നിലയിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും, 2500 ദിർഹവുമാണ് മോഷണം പോയത്
രണ്ടാം നിലയിലെ വാതില്‍ തകര്‍ത്ത് അലമാരയില്‍ നിന്നും സ്വര്‍ണവും വിദേശ കറന്‍സിയും കവര്‍ന്നു: തലശ്ശേരി വീടിനുള്ളില്‍ മോഷണം
മുകളിലത്തെ നിലയിലെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്‌ടാവ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച 2500 ദിർഹവും, 15 പവനോളം സ്വര്‍ണവുമാണ് കവര്‍ന്നത്. കുടുംബത്തിന്‍റെ പരാതിയില്‍ പൊലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരുള്‍പ്പടെ സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.