എറണാകുളം: കുളിമുറിയില്‍ ഒളികാമറ വച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്താൻ ശ്രമിച്ച കേസില്‍ ഐടി വിദഗ്‌ധന്‍ അറസ്റ്റില്‍. തേവര കോന്തുരുത്തി സ്വദേശി സനലിനെയാണ്(40) പൊലീസ് അറസ്റ്റ് ചെയ്‌തത്. ഭാര്യയോടൊപ്പം വിരുന്നുകാരനായി എത്തിയ വീട്ടിലെ കുളിമുറിയിലാണ് ഇയാള്‍ പെൻകാമറ ഒളിപ്പിച്ചു വച്ചത്.
സന്ദർശനത്തിനെത്തിയ വീട്ടിലെ കുളിമുറിയിൽ ഒളികാമറ വച്ചു; ഐടി വിദഗ്‌ധൻ പിടിയിൽ - കുളിമുറിയിൽ ഒളിക്യാമറ വച്ചു
തേവര കോന്തുരുത്തി സ്വദേശി സനലിനെ (40) പൊലീസ് അറസ്റ്റ് ചെയ്‌തു.
കുളിമുറിയിൽ ഒളിക്യാമറ വച്ചു
ഈ വീട്ടിലെ പെണ്‍കുട്ടിയാണ് കുളിമുറിയിൽ നിന്നും പെൻകാമറ കണ്ടെത്തിയത്. സംശയകരമായി കുളിമുറിയിൽ പേന കണ്ട പെൺകുട്ടി പരിശോധിച്ചപോഴാണ് ഒളികാമറയാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ, പേന തന്‍റേതാണെന്നും അബദ്ധത്തില്‍ കുളിമുറിയില്‍ മറന്നു വച്ച് പോയതാണെന്നും സനൽ പറയുകയായിരുന്നു.
പേന വാങ്ങാന്‍ സനല്‍ ശ്രമിച്ചുവെങ്കിലും പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത എറണാകുളം സൗത്ത് പൊലീസ് സനലിനെ അറസ്റ്റു ചെയ്‌തു.