തൃശൂർ:നഗരത്തിൽ ഹെൽത്ത് ഇൻസ്പെക്‌ടറെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. തങ്ങാലൂർ സ്വദേശിയായ അമ്പിളി ( 53) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ തീകൊളുത്തി ആത്മഹത്യ ചെയ്‌ത നിലയിലാണ് മൃതദേഹം കണ്ടത്തിയത്.
തൃശൂരിൽ ഹെൽത്ത് ഇൻസ്പെക്‌ടർ ആത്മഹത്യ ചെയ്‌ത നിലയിൽ - തീകൊളുത്തി മരിച്ചു
വീട്ടിലെ ശുചിമുറിയിൽ തീകൊളുത്തി ആത്മഹത്യ ചെയ്‌ത നിലയിലാണ് മൃതദേഹം കണ്ടത്തിയത്
ഹെൽത്ത് ഇൻസ്പെക്‌ടർ
തൃശൂര്‍ അവണൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്‌സ് ആയിരുന്ന അമ്പിളിക്ക് അടുത്തിടെയാണ് എല്‍.എച്ച്.ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. അമ്പിളിക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ മരണത്തിൽ മറ്റ് അസ്വാഭാവികതകളില്ലന്നും പൊലീസ് വ്യക്തമാക്കി.
ALSO READ പലതും തട്ടിക്കൂട്ട് കമ്പനികള്‍, കോടികള്‍ മറിഞ്ഞത് എങ്ങോട്ട് ?