ഇടുക്കി:നിരോധിത ലഹരി വസ്‌തുക്കളുടെ വന്‍ ശേഖരവുമായി രണ്ട് പേരെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്‌തു. രാജാക്കാട് സ്വദേശി സുമേഷ്(38), പൂപ്പാറ സ്വദേശി ഈശ്വരന്‍(52) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
രാജകുമാരി നോര്‍ത്തിലെ വ്യാപാരിയായ സുമേഷിന്‍റെ വാഹനത്തില്‍ നിന്ന് 2700 പായ്ക്കറ്റ് ഹാന്‍സും പൂപ്പാറ ടൗണിലെ വ്യാപാരിയായ ഈശ്വരന്‍റെ പക്കല്‍ നിന്ന് 280 പായ്ക്കറ്റ് ഹാന്‍സുമാണ് പിടികൂടിയത്. ഒരാഴ്‌ച മുന്‍പ് 15 പായ്ക്കറ്റ് ഹാന്‍സുമായി സുമേഷിനെ രാജാക്കാട് പൊലീസും 25 പായ്ക്കറ്റ് ഹാന്‍സുമായി ഈശ്വരനെ ശാന്തന്‍പാറ പൊലീസും അറസ്റ്റ് ചെയ്‌തിരുന്നു.